ചെ​ല്ലാ​ർ​കോ​വി​ലി​ൽ പു​ലി​യി​റ​ങ്ങി
Monday, October 18, 2021 10:04 PM IST
അ​ണ​ക്ക​ര: ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യം. അ​ണ​ക്ക​ര​യ്ക്ക് സ​മീ​പം ചെ​ല്ലാ​ർ​കോ​വി​ൽ ഒ​ന്നാം മൈ​ൽ ഭാ​ഗ​ത്താ​ണ് പു​ലി ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി കി​ഴ​ക്കേ​മു​റി​യി​ൽ സാ​ബു​വി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള മു​യ​ൽ​ക്കൂ​ട് ത​ക​ർ​ത്ത് മു​യ​ലി​നെ കൊ​ന്നു​തി​ന്നു.
രാ​ത്രി 12-ഓ​ടെ​യാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യം കാ​ണ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പു​ലി​യു​ടെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​യ കാ​ൽ​പ്പാ​ടു​ക​ളും ഇ​വി​ടെ​നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ഴ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​സ്വാ​ഭാ​വി​ക​മാ​യ ശ​ബ്ദ​ങ്ങ​ൾ ഒ​ന്നും കേ​ട്ടി​രു​ന്നി​ല്ലെ​ന്ന് വീ​ട്ടു​ട​മ സാ​ബു പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ​നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ലാ​ണ് ഇ​ന്ന​ലെ പു​ലി​യു​ടെ സാ​ന്നി​ധ്യം കാ​ണ​പ്പെ​ട്ട​ത്. വ​നം ഉ​ദ്യോ​ഗ​സ്ഥ​രും ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ച​ക്കു​പ​ള്ളം, ചെ​ല്ലാ​ർ​കോ​വി​ൽ മേ​ഖ​ല​ക​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്ന് ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.