ഐ​സി​ഡി​എ​സ് വാ​ർ​ഷി​കാ​ഘോ​ഷം
Monday, October 18, 2021 10:07 PM IST
തൊ​ടു​പു​ഴ: അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ ഭ​ക്ഷ്യ​വി​ഭ​വ പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ പാ​യ​സം മു​ത​ൽ ക​ട്‌ലറ്റ് വ​രെ കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ൾ. സം​യോ​ജി​ത ശി​ശു​വി​ക​സ​ന പ​ദ്ധ​തി​യു​ടെ 46-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലാ​ണ് അ​മൃ​തം പൊ​ടി​കൊ​ണ്ട് അ​ൻ​പ​തോ​ളം വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ചും വി​ത​ര​ണം ചെ​യ്തും വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തു പ്ര​ദ​ർ​ശ​ന മേ​ള​യ്ക്കെ​ത്തി​യ​വ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​ന​മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. കു​ന്പി​ൾ അ​പ്പം, ല​ഡു, വ​ട്ട​യ​പ്പം, പാ​യ​സം, ക​ട്‌ലറ്റ്, ഉ​ണ്ണി​യ​പ്പം, കൊ​ഴു​ക്ക​ട്ട, പി​ടി, പ​ത്തി​രി തു​ട​ങ്ങി അ​ൻ​പ​തോ​ളം പ​ല​ഹാ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ അ​മ്മ​മാ​ർ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കു​മു​ള്ള പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ, എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.
വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി ജോ​സി, അം​ഗ​ങ്ങ​ളാ​യ രാ​ജു കു​ട്ട​പ്പ​ൻ, ക​ബീ​ർ കാ​സിം, ഷെ​മീ​ന അ​ബ്ദു​ൾ ക​രീം, വി.​കെ.​ കൃ​ഷ്ണ​ൻ, രേ​ഖ പു​ഷ്പ​രാ​ജ്, രാ​ജി ച​ന്ദ്ര​ശേ​ഖ​ര​ൻ, ഷേ​ർ​ലി ജോ​സു​കു​ട്ടി, ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ജി​ഷ ജോ​സ​ഫ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ബി.​എ.​ബി​ന്ദു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​എ​സ്. സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.