അ​റ​ക്കു​ള​ത്തെ വെ​ള്ള​പ്പൊ​ക്കം: മേ​ഘവി​സ്ഫോ​ട​ന​മെ​ന്ന് സം​ശ​യം
Monday, October 18, 2021 10:08 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യ​ത് ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടി​നി​ടെ ഉ​ണ്ടാ​യ അ​തി തീ​വ്ര മ​ഴ. കൂ​ട്ടി​യ്ക്ക​ൽ, പൂ​ഞ്ഞാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യ പ്ര​തി​ഭാ​സ​മാ​ണ് ഇ​വി​ടെ​യും ഉ​ണ്ടാ​യ​ത്. നാ​ടു​കാ​ണി, വ​ല​കെ​ട്ടി മ​ലനി​ര​ക​ൾ​ക്കി​ട​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ട്ടി​ട​ത്തും പ​തി​പ്പ​ള്ളി മേ​ഖ​ല​യി​ൽ പ​ന്ത്ര​ണ്ടി​ട​ത്തു​മാ​ണ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.
ര​ണ്ടു പേ​രു​ടെ ജീ​വ​ൻ പൊ​ലി​യാ​നും അ​ന്പ​തോ​ളം വീ​ടു​ക​ൾ ത​ക​രാ​നും ഉ​ടു​തു​ണി ഒ​ഴി​കെ മു​ഴു​വ​ൻ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഒ​ലി​ച്ചു പേ​കാ​നും വ​ൻ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​പു​ഴ​കി​വീ​ഴാ​നും ഇ​ട​യാ​ക്കി​യ​ത് വ​ലി​യാ​ർ, നാ​ച്ചാ​ർ പു​ഴ​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ തോ​ടു​ക​ളി​ലും ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെത്തുട​ർ​ന്നാ​ണ്. ഇ​തി​നു കാ​ര​ണ​മാ​യി തീ​ർ​ന്ന​ത് മേ​ഘ വി​സ്ഫോ​ട​ന​മാ​ണെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഫോ​ർ അ​ഗ്രി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ചി​ലെ റി​ട്ട. ശാ​സ്ത്ര​ജ്ഞ​നും അ​റ​ക്കു​ളം ഇ​ല​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ പി.​എ.​ മാ​ത്യു​വി​ന്‍റെ വി​ല​യി​രു​ത്ത​ലും ഇ​തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. അ​തി തീ​വ്ര മ​ഴ​യു​ണ്ടാ​യ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​കാ​ശം ക​റു​ത്തി​രു​ളു​ക​യും അ​സാ​ധാ​ര​ണ മു​ഴ​ക്കം ആ​കാ​ശ​ത്തു നി​ന്നു കേ​ൾ​ക്കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് അ​തി തീ​വ്ര മ​ഴ ആ​രം​ഭി​ച്ച​ത്. വ​രുംനാ​ളു​ക​ളി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം വ​ലി​യ ഭീ​ഷ​ണി​യാ​കു​മെ​ന്ന​തി​നാ​ൽ പു​ഴ​യോ​രം, കു​ത്ത​നെ ചെ​രി​വു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​പ്പി​ടം നി​ർ​മി​ക്കു​ന്ന​തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് റി​ട്ട. ശാ​സ്്ത്ര​ജ്ഞ​ൻ പി.​എ.​ മാ​ത്യു​വി​ന്‍റെ നി​ർ​ദേ​ശം.
ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ നൂ​റു മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ പെ​യ്യു​ന്പോ​ഴാ​ണ് അ​തി​നെ മേ​ഘ വി​സ്ഫോ​ട​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. മൂ​ല​മ​റ്റം പ​വ​ർ ഹ​സ് ഉ​ൾ​പ്പെ​ടെ സ്ഥി​തി ചെ​യ്യു​ന്ന അ​തീ​വ സു​ര​ക്ഷ ആ​വ​ശ്യ​മാ​യ സ്ഥ​ല​മാ​യ​തി​നാ​ൽ മ​ഴ​യു​ടെ അ​ള​വ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് മ​ഴ മാ​പി​നി മൂ​ല​മ​റ്റ​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.