പെ​രു​വ​ന്താ​നം - ആ​ന​ചാ​രി റോ​ഡ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി
Wednesday, October 20, 2021 10:12 PM IST
പീ​രു​മേ​ട്: പെ​രു​വ​ന്താ​നം - ആ​ന​ചാ​രി റോ​ഡ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി. മേ​ഖ​ല​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ക്യാ​ന്പു​ക​ളി​ൽ തു​ട​രു​ക​യാ​ണ്. മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നാ​ലും സം​ഭ​വ​സ്ഥ​ല​ത്ത് വ​ലി​യ പാ​റ​ക്ക​ല്ലു​ക​ൾ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​തി​നാ​ലു​മാ​ണ് ആ​ളു​ക​ൾ ഒ​രു​മി​ച്ച് ക്യാ​ന്പു​ക​ളി​ൽ തു​ട​രു​ന്ന​ത്.

ജീ​വി​തം പൂ​ർ​വ​സ്ഥി​തി​യി​ൽ എ​ത്തു​വാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ളെ​ടു​ക്കും. പ​ല​യാ​ളു​ക​ൾ​ക്കും ഇ​ട്ടി​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്.

വീ​ടു​ക​ൾ താ​മ​സി​ക്കു​വാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ ന​ശി​ച്ചു. കൊ​ക്ക​യാ​റി​ൽ ഒ​ന്പ​തും അ​ഴ​ങ്ങാ​ട്ടി​ൽ നാ​ലും വ​ട​ക്കേ​മ​ല​യി​ൽ മൂ​ന്നും ക്യാ​ന്പു​ക​ൾ പ്ര​വ​ത്തി​ക്കു​ന്നു​ണ്ട്.

വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്നും അ​വ​ശ്യ​വ​സ്തു​ക്ക​ൾ സ​ഹാ​യ​മാ​യി സം​ഘ​ട​ന​ക​ളും യു​വ​ജ​ന​ങ്ങ​ളും ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ചു​ന​ല്കു​ന്നു​ണ്ട്.

ജ​ന​പ്ര​തി​നി​ധി​ക​ൾ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച് സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പു​ന​ല്കി. മേ​ഖ​ല​യി​ൽ വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യ രീ​തി​യി​ൽ പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും ക്യാ​ന്പു​ക​ളി​ൽ സു​ര​ക്ഷി​ത​രാ​യി ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ.