മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് വീ​ടി​നു ഭീ​ഷ​ണി
Thursday, October 21, 2021 10:22 PM IST
രാ​ജാ​ക്കാ​ട്: റോ​ഡി​ന്‍റെ മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞ് വീ​ടി​ന് ഭീ​ഷ​ണി​യാ​യി. രാ​ജാ​ക്കാ​ട് - പൂ​പ്പാ​റ റോ​ഡി​ൽ രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ വ​ശ​ത്തു​ള്ള തു​ന്പ​നി​ര​പ്പേ​ൽ ജോ​സി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന മ​ണ്‍​തി​ട്ട​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഇ​ടി​ഞ്ഞ് വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് പ​തി​ച്ച​ത്. തി​ണ്ണ​യി​ൽ കെ​ട്ടി​ക്കി​ട​ന്ന ചെ​ളി​യും വെ​ള്ള​വും ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് കോ​രി വൃ​ത്തി​യാ​ക്കി​യ​ത്.
ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് ന​ട​ത്തി​യ സം​സ്ഥാ​ന പാ​ത​യു​ടെ അ​രി​കി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തും റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കോ​ണ്‍​ക്രീ​റ്റ് ഓ​ട​ക​ൾ തീ​ർ​ക്കാ​ത്ത​തി​നാ​ലും പാ​റ​മ​ട ഭാ​ഗ​ത്തു​നി​ന്നും പ​ര​പ്പ​ന​ങ്ങാ​ടി ഭാ​ഗ​ത്തു​നി​ന്നും ഒ​ഴു​കി​വ​രു​ന്ന മ​ഴ​വെ​ള്ള​മാ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​ത്. കൂ​ടാ​തെ അ​ർ​ച്ച​ന തി​യേ​റ്റ​റി​നു സ​മീ​പ​മു​ള്ള ക​ലു​ങ്കി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്നി​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. റോ​ഡി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള​ളം ക്രി​സ്തു​ജ്യോ​തി സ്കൂ​ൾ മൈ​താ​ന​ത്തേ​ക്കാ​ണ് പ​തി​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ൽ സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സി​ലും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കി.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ട​പെ​ട്ട് റോ​ഡി​ന് അ​ടി​വ​ശ​ത്താ​യി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച് വീ​ടി​ന്‍റെ അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും റോ​ഡി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ​വെ​ള്ളം ഒ​ഴു​ക്കി​വി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.