അ​ൽ-​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ക്ര​മം:​ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Friday, October 22, 2021 10:10 PM IST
തൊ​ടു​പു​ഴ: അ​ൽ-​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്ന് പേ​രെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലൂ​ർ​ക്കാ​ട് താ​ണി​ക്കു​ന്നേ​ൽ ജോ​ബി​ൻ (21), കു​മാ​ര​മം​ഗ​ലം ഉ​രി​യ​രി​ക്കു​ന്ന് മേ​ക്കു​ഴി​ക്കാ​ട്ട് അ​ഖി​ൽ (21), തൈ​മ​റ്റം വ​ലി​യ​പാ​റ​യി​ൽ വി​നി​ൽ​കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ ഹോ​സ്പി​റ്റ​ൽ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു.
ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പ​നി ബാ​ധി​ത​നാ​യ സു​ഹൃ​ത്തി​നൊ​പ്പം രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.
സു​ഹൃ​ത്തി​നെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ യു​വാ​ക്ക​ൾ വ​ഴ​ക്കു​ണ്ടാ​ക്കി സു​ഹൃ​ത്തു​മാ​യി മ​ട​ങ്ങി​പ്പോ​യ​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് പ​നി​ബാ​ധി​ത​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് മൂ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് തി​രി​കെ വ​രി​ക​യും ക​ന്പി​വ​ടി​ക​ൾ കൊ​ണ്ട് ര​ണ്ട് ന​ഴ്സു​മാ​രേ​യും മൂ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി.
സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​വ​രെ ഡി​വൈ​എ​സ്പി കെ.​സ​ദ​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ള്ള​രി​ങ്ങാ​ടു നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​സ്ഐ ഷാ​ഹു​ൽ ഹ​മീ​ദ്, എ​എ​സ്ഐ ഷം​സു​ദ്ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.