ഫി​ലി​മി​ല്ല: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ക്സ​റെ എ​ടു​ക്കു​ന്ന​ത് നി​ർ​ത്തി
Friday, October 22, 2021 10:10 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് എ​ക്സ​റെ എ​ടു​ക്ക​ണ​മെ​ങ്കി​ൽ ഫി​ലിം കൊ​ണ്ടു​വ​രേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. എ​ക്സ​റെ ഫി​ലിം ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ക്സ​റെ എ​ടു​ക്കേ​ണ്ട രോ​ഗി​ക​ളെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​ണെ​ന്ന് രോ​ഗി​ക​ൾ പ​രാ​തി​പ്പെ​ട്ടു.
അ​ടു​ത്ത ഒ​ന്നാം​തീ​യ​തി മു​ത​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി പ്ര​ഖ്യാ​പി​ച്ച​താ​ണ്. എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക് രോ​ഗ​നി​ർ​ണ​യ​ത്തി​ന് അ​ത്യാ​വ​ശ്യം​വേ​ണ്ട എ​ക്സ​റെ സൗ​ക​ര്യം​പോ​ലും ആ​ശു​പ​ത്രി​യി​ൽ ഇ​ല്ലെ​ന്ന​ത് മ​ല​യോ​ര ജി​ല്ല​യോ​ടും ഇ​വി​ടു​ത്തെ രോ​ഗി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് ജ​ന​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.
ആ​ശു​പ​ത്രി​യി​ൽ എ​ക്സ​റെ ഫി​ലിം വാ​ങ്ങാ​ൻ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ ഫ​ണ്ടി​ൽ​നി​ന്നും തു​ക വ​ക​യി​രു​ത്താ​വു​ന്ന​താ​ണ്.
എ​ക്സ​റെ, ഇ​സി​ജി, മ​റ്റ് ലാ​ബ് ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് രോ​ഗി​ക​ളി​ൽ​നി​ന്നും ഈ​ടാ​ക്കു​ന്ന തു​ക​യാ​ണ് എ​ച്ച്എം​സി ഫ​ണ്ട്. നി​സാ​ര ആ​വ​ശ്യ​ങ്ങ​ളു​ടെ പേ​രി​ൽ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തും സ്വ​കാ​ര്യ ലാ​ബു​ക​ളെ ആ​ശ്ര​യി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ലാ​ബു​കാ​രും ത​മ്മി​ലു​ള്ള ര​ഹ​സ്യ ധാ​ര​ണ​യാ​ലാ​ണെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ക്സ​റെ ഫി​ലിം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ വ​സ്തു​ക്ക​ൾ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.