സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു സ്വീ​ക​ര​ണം ന​ൽ​കി
Friday, October 22, 2021 10:10 PM IST
നെ​ടു​ങ്ക​ണ്ടം: സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​ജി. ത​ങ്ക​പ്പ​നു കാ​ർ​ഡ​മം ഗ്രോ​വേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. ഏ​ലം​കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ സ്പൈ​സ​സ് ബോ​ർ​ഡ് മ​യി​ലാ​ടും​പാ​റ ഏ​ലം ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലൂ​ടെ ന​ഴ്സ​റി​ക​ൾ സ്ഥാ​പി​ച്ച് അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള ഏ​ല​ച്ചെ​ടി​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. സി​ജി​എ​ഫ് ചെ​യ​ർ​മാ​ൻ വി.​ജെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. മ​ണി എം​എ​ൽ​എ, നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ, സ്പൈ​സ​സ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സ്റ്റെ​നി ജോ​സ​ഫ് പോ​ത്ത​ൻ, എ​സ്.​ബി. പ്ര​ഭാ​ക​ർ, ടി.​ടി. ജോ​സ്, സി​ജി​എ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഏ​ലം ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യ മ​നോ​ജ് കു​മാ​ർ, ടി​ജു പി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.