ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു
Friday, October 22, 2021 10:16 PM IST
അ​ടി​മാ​ലി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. ജെ​സി​ബി ഓ​പ്പ​റേ​റ്റ​റു​ടെ സ​ഹാ​യി പു​ന​ലൂ​ർ തൊ​ള്ളി​ക്കോ​ട് വി​ദ്യാ​ഭ​വ​നി​ൽ എം. ​വി​ഷ്ണു (20) വി​നെ​യാ​ണ് വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള 15-കാ​രി​യെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ക​ഴി​ഞ്ഞ 20-ന് ​ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.
തൊ​ള്ളി​ക്കോ​ടു​ള്ള ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​ച്ച്ഒ വി. ​കു​മാ​ർ, എ​സ്ഐ സ​ജി എ​ൻ. പോ​ൾ, എ​എ​സ്ഐ ബി​ൻ​സ് തോ​മ​സ് ഡ​ബ്ല്യു​സി​പി​ഒ എ.​വി. ചൈ​ത്ര എ​ന്നി​വ​രു​ടെ സം​ഘം മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ടി​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.