തി​യ​റ്റ​റു​ക​ൾ ഇ​ന്നുതു​റ​ക്കും: പ്രേ​ക്ഷ​ക​രെ​ത്തു​മോ​യെ​ന്ന് ആ​ശ​ങ്ക
Sunday, October 24, 2021 10:13 PM IST
തൊ​ടു​പു​ഴ: നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​നി​മാ തി​യ​റ്റ​റു​ക​ൾ ഇ​ന്നു തു​റ​ക്കു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ചാ​ണ് തി​യ​റ്റ​റു​ക​ൾ വീ​ണ്ടും ആ​സ്വാ​ദ​ക​ർ​ക്കാ​യി തു​റ​ക്കു​ന്ന​ത്. ശു​ചീ​ക​ര​ണ ജോ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്നുമു​ത​ൽ സി​നി​മാ തീ​യ​റ്റ​റു​ക​ൾ​ക്കു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ്ര​ദ​ർ​ശ​നം തു​ട​ങ്ങു​ക.
ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളു. പ​കു​തി സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. ജീ​വ​ന​ക്കാ​രും ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ഷ്ക്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്. ജ​യിം​സ് ബോ​ണ്ട് സി​നി​മ​യാ​യ നോ ​ടൈം ടു ​ഡൈ, വെ​നം ടു, ​ത​മി​ഴ് ചി​ത്ര​മാ​യ ഡോ​ക്ട​ർ എ​ന്നീ സി​നി​മ​ക​ളാ​ണ് ആ​ദ്യം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക. ഈ ​ആ​ഴ്ച​യി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ളൊ​ന്നും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ല്ല.
തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​മെ​ങ്കി​ലും പ്രേ​ക്ഷ​ക​ർ എ​ത്ര​ത്തോ​ളം തി​യ​റ്റ​റി​ലേ​ക്ക് എ​ത്തു​മെ​ന്ന ആ​ശ​ങ്ക തി​യ​റ്റ​ർ ഉ​ട​മ​ക​ൾ​ക്കു​ണ്ട്. കു​ടു​ബ പ്രേ​ക്ഷ​ക​ർ തി​യ​റ്റ​റി​ലേ​ക്കു വ​രാ​ൻ കു​റ​ച്ചു കൂ​ടി കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന. തൊ​ടു​പു​ഴ സി​ൽ​വ​ർ ഹി​ൽ​സ് സി​നി​മാ​സ്, അ​ടി​മാ​ലി മാ​താ എ​ന്നീ തീ​യ​റ്റ​റു​ക​ളി​ൽ 28 നു ​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും. കു​മ​ളി ഗ്രേ​സ് തീ​യ​റ്റ​റി​ൽ 27 നു ​ത​മി​ഴ് സി​നി​മ​യാ​യ ഡോ​ക്ട​ർ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. തൊ​ടു​പു​ഴ ആ​ശി​ർ​വാ​ദ് സി​നി​പ്ലെ​ക്സ്, ക​ട്ട​പ്പ​ന ഐ​ശ്വ​ര്യ, സാ​ഗ​ര, സ​ന്തോ​ഷ്, രാ​ജ​കു​മാ​രി മാ​ർ ബേ​സി​ൽ തു​ട​ങ്ങി​യ ജി​ല്ല​യി​ലെ മ​റ്റു തി​യ​റ്റ​റു​ക​ളി​ലെ​ല്ലാം ഒ​രു​ക്ക​ങ്ങ​ൾ ഇ​ന്ന​ലെ​ത്തോ​ടെ പൂ​ർ​ത്തി​യാ​യി.
തി​യ​റ്റ​റു​ക​ളി​ൽ കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം പ്ര​ദ​ർ​ശ​നം നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​ന്ന​തോ​ടെ വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ന​ട​ത്തി​പ്പു​കാ​ർ​ക്ക് ഉ​ണ്ടാ​യ​ത്. അ​ട​ച്ചി​ട്ട കാ​ല​ത്തും വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കേ​ണ്ടി വ​ന്ന​ത് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു വേ​ണ്ടി​വ​ന്ന ഭീ​മ​മാ​യ ചെ​ല​വ് ഇ​തി​നു പു​റ​മെ​യാ​ണ്. കോ​വി​ഡ് മൂ​ലം അ​ട​ച്ചി​ട്ട കാ​ല​ത്തും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നു.
തി​യ​റ്റ​റു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി കോ​ടി​ക​ൾ ബാ​ങ്ക് വാ​യ്പ എ​ടു​ത്ത​വ​ർ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കു​രു​ങ്ങി ന​ട്ടം തി​രി​യു​ക​യാ​ണ്. ഉ​ട​മ​ക​ളെപ്പോലെ ജീ​വ​ന​ക്കാ​രും പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. പാ​തി സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് പ്ര​വേ​ശ​ന​മെ​ങ്കി​ലും ചെ​ല​വി​നു മാ​റ്റ​മൊ​ന്നു​മി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ​യു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം
ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി​യ​തോ​ടെ ആ​ദ്യം അ​ട​ച്ച​ത് തി​യ​റ്റ​റു​ക​ൾ ആ​യി​രു​ന്നു. 2020 മാ​ർ​ച്ചി​ലാ​ണ് ആ​ദ്യ​ത്തെ ലോ​ക്ഡൗ​ണി​ൽ തി​യ​റ്റ​റു​ക​ൾ​ക്ക് പൂ​ട്ട് വീ​ണ​ത്.
പി​ന്നീ​ട്, 10 മാ​സ​ത്തി​നു ശേ​ഷം പ​കു​തി സീ​റ്റു​ക​ളി​ൽ മാ​ത്രം ആ​ളു​ക​ൾ എ​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണ​ത്തോ​ടെ 2021 ജ​നു​വ​രി 13 ന് ​തു​റ​ന്നെ​ങ്കി​ലും വീ​ണ്ടും ഏ​പ്രി​ൽ പ​കു​തി​ക്കു​ശേ​ഷം അ​ട​ച്ചി​ടേ​ണ്ടിവ​ന്നു.