പാ​ല​ത്തി​ന്‍റെ കൈ​വ​രി മ​റ​ച്ച് കാ​ടു​ക​ൾ
Tuesday, October 26, 2021 9:54 PM IST
മു​ട്ടം: മ്രാ​ല മൂ​ന്നാംമൈ​ലി​ലെ തു​രു​ത്തേ​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി മൂ​ടി കാ​ടു​ക​ൾ വ​ള​ർ​ന്നി​ട്ടും അ​ധി​കൃ​ത​ർ വെ​ട്ടി​നീ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​രു​ന്നു. തൊ​ടു​പു​ഴ പു​ളി​യന്മല സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ഈ ​പാ​ല​ത്തി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​ടു​ങ്ങി​യ പാ​ല​ത്തി​ൽ ഒ​രേസ​മ​യം ഒ​രു വ​ശ​ത്തേ​ക്ക് മാ​ത്ര​മേ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നാ​കൂ. കാ​ട് വ​ള​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ പാ​ലം​പൂ​ർ​ണ​മാ​യി കാ​ണാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.
ഇ​വി​ടെ റി​ഫ്ള​ക്ട​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തും കാ​ടു മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​തി​നാ​ൽ രാ​ത്രി​യി​ൽ ഇ​തു വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​മാ​ർ​ക്ക് പാ​ല​ത്തി​ന്‍റെ വീ​തി കു​റ​വ് വ്യ​ക്ത​മാ​കാ​ത്ത സ്ഥി​തി​യാ​ണ്. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന പാ​ല​ത്തി​ലെ കാ​ട് വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.