ജി​ല്ല​യി​ൽ ബാ​ങ്കു​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള​കി​ട്ടാ​ക്ക​ട​ം 1070 കോ​ടി
Tuesday, October 26, 2021 9:54 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ബാ​ങ്കു​ക​ളു​ടെ​യെ​ല്ലാം കി​ട്ടാ​ക്ക​ടം 1070 കോ​ടി രൂ​പ​യു​ടെ​തെന്ന് ക​ണ​ക്കു​ക​ൾ. വി​ദ്യാ​ഭ്യാ​സം, കൃ​ഷി, വീ​ട് തു​ട​ങ്ങി​യ മു​ൻ​ഗ​ണ​നാ വാ​യ്പ​ക​ളി​ലെ ആ​കെ ക​ണ​ക്കാ​ണി​ത്. ആ​കെ ബാ​ങ്ക് വാ​യ്പ​യു​ടെ 12.86 ശ​ത​മാ​നം വ​രു​മി​ത്.
സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ അ​ഞ്ച് ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് ജി​ല്ല​യി​ലെ കി​ട്ടാ​ക്ക​ണ​ക്കി​ന്‍റെ തോ​ത്. കി​ട്ടാ​ക്ക​ട​ത്തി​ൽ നൂ​റ് കോ​ടി​യും വി​ദ്യാ​ഭ്യാ​സ വാ​യ്പ​യി​ന​ത്തി​ലാ​ണ്. വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നാ​യി ആ​കെ 13,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യാ​ണ് ജി​ല്ല​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 400 കോ​ടി​യാ​ണ് വി​ദ്യാ​ഭ്യാ​സ വാ​യ്പ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ 25 ശ​ത​മാ​ന​വും തി​രി​ച്ച​ട​വി​ല്ലാ​തെ കി​ട്ടാ​ക്ക​ട​മാ​യി കി​ട​ക്കു​ക​യാ​ണ്.
ജി​ല്ല​യി​ലാ​കെ 9000 കോ​ടി​യു​ടെ നി​ക്ഷേ​പ​മാ​ണു​ള്ള​ത്. നി​ക്ഷേ​പ-വാ​യ്പാ അ​നു​പാ​ത​ത്തി​ന്‍റെ 130 ശ​ത​മാ​നം വ​രെ വാ​യ്പ​യാ​ണ് ജി​ല്ല​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തുത​ന്നെ നി​ക്ഷേ​പ-വാ​യ്പാ അ​നു​പാ​തം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ടു​ക്കി. വ​യ​നാ​ടാ​ണ് ഒ​ന്നാ​മ​ത്. വാ​യ്പ​ക​ളു​ടെ കാ​ലാ​വ​ധി​യും ഈ​ടും നോ​ക്കി ഓ​രോ ബാ​ങ്കു​ക​ളും കി​ട്ടാ​ക്ക​ടം തി​രി​കെ പി​ടി​ക്കാ​ൻ ഓ​രോ വ​ർ​ഷ​വും ഒ​റ്റ​ത്തവ​ണ തീ​ർ​പ്പാ​ക്ക​ൽ പോ​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​റു​ണ്ട്. നി​ക്ഷേ​പ​ത്തി​ന്‍റെ 70 ശ​ത​മാ​നം വ​രെ വാ​യ്പ ന​ൽ​കു​ന്ന​താ​ണ് ബാ​ങ്കു​ക​ൾ​ക്ക് അ​ഭി​കാ​മ്യ​മെ​ന്ന് ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ർ ജി. ​രാ​ജ​ഗോ​പാ​ല​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ജി​ല്ല​യി​ലി​ത് 130 ശ​ത​മാ​ന​മാ​ണെ​ന്നും ഇ​ത് വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യാ​ണ് നി​ല​വി​ൽ ബാ​ങ്കു​ക​ളു​ടെ മു​ന്നി​ലു​ള്ള​ത്. പ​ദ്ധ​തി​വ​ഴി തി​രി​ച്ച​ട​യ്ക്കാ​നു​ള്ള തു​ക 25 ശ​ത​മാ​ന​മാ​യി പ​ല ബാ​ങ്കു​ക​ളും കു​റ​യ്ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​തു പോ​ലും അ​ട​യ്ക്കാ​ൻ പ​ല​ർ​ക്കും സാ​ധി​ക്കു​ന്നി​ല്ല. മാ​ത്ര​മ​ല്ല ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ ക​ടം വീ​ട്ടി​യാ​ലും പി​ന്നീ​ട് മൂ​ന്ന് വ​ർ​ഷ​ത്തോ​ളം മ​റ്റ് വാ​യ്പ​ക​ളൊ​ന്നും ബാ​ങ്കു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കി​ല്ലെ​ന്ന പ്ര​ശ്ന​വു​മു​ണ്ട്. കാ​ർ​ഷി​ക ക​ട​ങ്ങ​ളെ സാ​ങ്കേ​തി​ക​മാ​യി ഇ​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും പ​ല ബാ​ങ്കു​ക​ളും ന​ൽ​കാ​റി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ത​ക​ർ​ച്ച​യും തു​ട​ർ​ച്ച​യാ​യെ​ത്തി​യ പ്ര​ള​യ​വും പ്ര​കൃ​തി​ക്ഷോ​ഭ​വും തു​ട​ർ​ന്നുവ​ന്ന കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​മാ​ണ് കാ​ർ​ഷി​ക​ജി​ല്ല​യാ​യ ഇ​ടു​ക്കി​യെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ​ത്. 2018ൽ ​പ്ര​ള​യ​ത്തി​ന് മു​ന്പ് എ​ട്ട് ശ​ത​മാ​ന​മാ​യി​രു​ന്നു ജി​ല്ല​യി​ലെ കി​ട്ടാ​ക്ക​ടം. ഇ​താ​ണ് മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ശ​ത​മാ​ന​ത്തോ​ളം കൂ​ടി​യ​ത്. നി​ല​വി​ൽ മോ​റ​ട്ടോ​റി​യ​മു​ള്ള​തി​നാ​ൽ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്കാ​വി​ല്ല. എ​ന്നാ​ൽ ഇ​ത് ക​ഴി​ഞ്ഞ് ക​ടം തി​രി​ച്ചു​പി​ടി​ക്കാ​ൻ ജ​പ്തി​യു​മാ​യി ബാ​ങ്കു​ക​ൾ മു​ന്നോ​ട്ടു​വ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.