ജ​ന​ങ്ങ​ളോ​ടൊ​പ്പം വൊ​സാ​ർ​ഡ് 24-ാം വ​യ​സി​ലേ​ക്ക്
Wednesday, October 27, 2021 10:01 PM IST
ക​ട്ട​പ്പ​ന: സാ​മൂ​ഹ്യ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി രൂ​പം​കൊ​ണ്ട വൊ​സാ​ർ​ഡ് (വൊ​ള​ന്‍റ​റി ഓ​ർ​ഗ​നേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ആ​ക്ഷ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ്) സാ​മൂ​ഹ്യ​ക്ഷേ​മ​ത്തി​ന്‍റെ 23 വ​ർ​ഷം പി​ന്നി​ടു​ന്നു. ദ​രി​ദ്ര​രു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും വ​യോ​ജ​ന​ങ്ങ​ളു​ടെ​യും വി​ധ​വ​ക​ൾ, മാ​ന​സി​ക രോ​ഗി​ക​ൾ, കാ​ൻ​സ​ർ ബാ​ധി​ത​ർ തു​ട​ങ്ങി​യ​വ​രു​ടെ​യും അ​ത്താ​ണി​യാ​ണ് ഇ​ന്ന് വൊ​സാ​ർ​ഡ്. 1998-ൽ ​കു​മ​ളി​യി​ൽ ആ​രം​ഭി​ച്ച സ്ഥാ​പ​നം ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 660 സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ​വ​ഴി 40 ഗ്രാ​മ​സ​മി​തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യാ​ണ് വൊ​സാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കെ​കെഎ​സ് പ​ദ്ധ​തി​വ​ഴി വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​തി​ന​യ്യാ​യി​രം കു​ടും​ബ​ങ്ങ​ളി​ൽ പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​രം ഭി​ന്ന​ശേ​ഷി​ക്കാ​രു​ണ്ട്. കേ​ര​ള കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഡി​ഫ​റ​ന്‍റി​ലി ഏ​ബി​ൾ​ഡ് എ​ന്ന സം​സ്ഥാ​ന സം​ഘ​ട​ന​യി​ൽ എ​ട്ടു ജി​ല്ലാ ഫെ​ഡ​റേ​ഷ​നു​ക​ളും 92 പ​ഞ്ചാ​യ​ത്തു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 2021-ൽ ​ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ആ​രം​ഭി​ച്ച​തു​മു​ത​ൽ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം, മ​രു​ന്നു​ക​ൾ, ക​റ​ക്ഷ​ൻ സ​ർ​ജ​റി, ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ, സ്വ​യം തൊ​ഴി​ൽ പ​ദ്ധ​തി​ക​ൾ എ​ന്നി​വ ന​ട​പ്പി​ലാ​ക്കി​വ​രു​ന്നു​ണ്ട്. ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ, സ​ർ​വീ​സ് പ്രോ​വ​ഡിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ​യും വൊ​സ​ർ​ഡി​നു​ണ്ട്.
നാ​ഷ​ണ​ൽ ട്ര​സ്റ്റ് ആ​ക്ട് പ്ര​കാ​രം ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ൽ​എ​ൽ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ വൊ​സാ​ർ​ഡാ​ണ് സ​ന്ന​ദ്ധ സം​ഘ​ട​ന. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി വി​ജ​യ​ക​ര​വും സൗ​ജ​ന്യ​വു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സം​ഘ​ട​ന​കൂ​ടി​യാ​ണി​ത്. 460 നി​ര​മ​യാ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ഇ​തു​വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു ല​ഭ്യ​മാ​യ​ത്. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റ് ന​ട​പ്പി​ലാ​ക്കു​ന്ന സ​ഹ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത് പ്ര​ധാ​ന കാ​ര്യ​മാ​ണ്.
ചൈ​ൽ​ഡ് ലൈ​ൻ കോ​ളാ​ബ് സെ​ന്‍റ​ർ 24 മ​ണി​ക്കൂ​റും ക​ട്ട​പ്പ​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. കു​മ​ളി കേ​ന്ദ്ര​മാ​ക്കി ചൈ​ൽ​ഡ് ലൈ​ൻ സ​ബ് സെ​ന്‍റ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു. കാ​വ​ൽ, കാ​വ​ൽ പ്ല​സ് എ​ന്നീ പ​ദ്ധ​തി​ക​ൾ​വ​ഴി നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന കു​ട്ടി​ക​ൾ, ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കും ത​ണ​ൽ ന​ൽ​കി​വ​രു​ന്നു.
കു​ട്ടി​ക​ളു​ടെ ഭാ​വി​യെ​കു​റി​ച്ച് വൊ​സാ​ർ​ഡി​ന്‍റെ ഭാ​വ​ന​യാ​ണ് ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​ച്ച​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന ചാ​വ​റ ജ്യോ​തി വി​ദ്യാ​ഭ്യാ​സ സ​ഹാ​യം പ​ദ്ധ​തി. വ​യോ​ജ​ന ക്ഷേ​മ പ​ദ്ധ​തി​ക​ളും വൊ​സാ​ർ​ഡി​ന്‍റെ പ​രി​പാ​ടി​യാ​ണ്.വെ​ള്ള​പ്പൊ​ക്കം, കോ​വി​ഡ് സാ​ഹ​ച​ര്യം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വൊ​സാ​ർ​ഡ് ആ​വി​ഷ്ക​രി​ച്ചു. ഭ​വ​ന നി​ർ​മാ​ണം, ഭ​ക്ഷ​ണ കി​റ്റു​വി​ത​ര​ണം തു​ട​ങ്ങി ഒ​ട്ടേ​റെ രം​ഗ​ത്തും സം​ഘ​ട​ന സ​ജീ​വ​മാ​ണ്.
സി​എം​ഐ സ​ഭ​യു​ടെ കോ​ട്ട​യം പ്രോ​വി​ൻ​സാ​ണ് പ്ര​സ്ഥാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫാ. ​ജോ​സ് ആ​ന്‍റ​ണി സി​എം​ഐ ആ​ണ് ഡ​യ​റ​ക്ട​ർ.