അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകു​ട്ടി​ക​ളെ ക​ണ്ടെ​ത്തി
Wednesday, October 27, 2021 10:01 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും കാ​ണാ​താ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​ക​ളെ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ക​ണ്ടെ​ത്തി തി​രി​ച്ചെ​ത്തി​ച്ച​ത്.
നെ​ടു​ങ്ക​ണ്ട​ത്തി​നു സ​മീ​പം കൈ​ലാ​സ​പ്പാ​റ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ചെ​യ്യു​ന്ന കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളു​ടെ 14, 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ കാ​ണാ​താ​യ​ത്. മാ​താ​പി​താ​ക്ക​ൾ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി വി​വ​രം ല​ഭി​ച്ച​ത്.
തു​ട​ർ​ന്ന് രാ​ത്രി കോ​ട്ട​യം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​ത്തി​ലും റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കോ​ട്ട​യ​ത്തെ​ത്തി പെ​ണ്‍​കു​ട്ടി​ക​ളെ നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യ ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.