നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നെ​ന്ന്
Wednesday, October 27, 2021 10:01 PM IST
രാ​ജാ​ക്കാ​ട്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കാ​നു​ള്ള പ​ണം​പോ​ലും കൈ​യി​ട്ടു​വാ​രു​ക​യാ​ണെ​ന്ന് ബി​ൽ​ഡിം​ഗ് ആ​ൻ​ഡ് റോ​ഡ് വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഫ് ആ​രോ​പി​ച്ചു. കോ​ണ്‍​ഗ്ര​സ് ആ​വി​ഷ്ക​രി​ച്ച​തും ഇ​രു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള​തു​മാ​യ പ​ദ്ധ​തി​യെ ത​ക​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ഐ​എ​ൻ​ടി​യു​സി നേ​താ​വ് റെ​ജി പ​ന​ച്ചി​ക്ക​ലി​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഫോ​ട്ടോ അ​നാ​ശ്ചാ​ദ​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജാ​ക്കാ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ർ. ബാ​ല​ൻ​പി​ള്ള, അ​ഡ്വ. കെ.​എ​ക്സ്. സേ​വ്യ​ർ, കെ.​എ​സ്. അ​രു​ണ്‍, കെ.​എം. ജ​ലാ​ലു​ദി​ൻ, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, മി​നി ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.