മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഓ​ഫീ​സി​ൽ റെ​യ്ഡ്; 65650 രൂ​പ പി​ടി​ച്ചെ​ടു​ത്തു
Friday, November 26, 2021 10:10 PM IST
പീ​രു​മേ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്. ക​ണ​ക്കി​ൽ​പെ​ടാ​ത്ത 65600 രൂ​പ ഓ​ഫീ​സ് കാ​ബി​ന്‍റെ കൗ​ണ്ട​റി​ൽ​നി​ന്നും വി​ജി​ല​ൻ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. പീ​രു​മേ​ട് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഷാ​ജി എ​ൽ​എ​സി​ന്‍റെ പേ​രി​ൽ പ​ണം അ​ന​ധി​കൃ​ത​മാ​യി ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​തി​നെ​തി​രെ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ന​ല്കും. പ​ണം ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കും.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന റെ​യ്ഡി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ വി​ജി​ല​ൻ​സ് സി​ഐ സി. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. വി​ജി​ല​ൻ​സ് എ​സ്ഐ​മാ​രാ​യ ഷി​നോ​ദ്, ജോ​യി ജ​യിം​സ് എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നു തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി എ​ട്ടി​നാ​ണ് അ​വ​സാ​നി​ച്ച​ത്.

ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി
മാ​ല ക​വ​ർ​ന്നു

പെ​രു​വ​ന്താ​നം: ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്നു.
ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് പെ​രു​വ​ന്താ​നം വ​നി​ത സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി ജീ​വ​ന​ക്കാ​രി​യു​ടെ നാ​ലു​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ആ​ളൊ​ഴി​ഞ്ഞ സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. പെ​രു​വ​ന്താ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.