ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം
Friday, November 26, 2021 10:12 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന കാ​ർ​ഡ​മം വാ​ലി ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ പു​തു​താ​യി നി​ർ​മി​ച്ച ഓ​ഫി​സ് മ​ന്ദി​ര​ത്തി​ന്‍റെ​യും കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 6.30-ന് ​ല​യ​ണ്‍​സ് മു​ൻ ഡി​സ്ട്രി​ക്ട് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​വി. വാ​മ​ന​കു​മാ​ർ നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ർ​ഡ​മം വാ​ലി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് എം. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ​മാ​രാ​യ അ​ഡ്വ. വി. ​അ​മ​ർ​നാ​ഥ്, ഡോ. ​ബി​നോ​യി മ​ത്താ​യി, രാ​ജേ​ഷ് കോ​ള​രി​ക്ക​ൽ, ആ​ർ.​ജി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ വൊ​സാ​ർ​ഡി​ന്‍റെ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ 100 വ​യോ​ധി​ക​ർ​ക്ക് ഉൗ​ന്നു​വ​ടി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബ് മു​ത​ലാ​യ​വ ഇ​തോ​ട​നു​ബ​ന്ധി​ച്ചു വി​ത​ര​ണം​ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജോ​യി ആ​നി​ത്തോ​ട്ടം, ഡൊ​മി​നി​ക് എം. ​ജോ​സ​ഫ്, കെ.​എം. ത​ങ്ക​ച്ച​ൻ, കെ.​വി. സോ​മ​ൻ, സി​ബി കൊ​ല്ലം​കു​ടി, ഫി​ലി​പ്പ് ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഠ​ന സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു

ഉ​പ്പു​ത​റ: ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് സാ​ന്പ​ത്തി​ക ശാ​സ്ത്രം വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പു​ത​റ പു​തു​ക്ക​ട പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​ന സാ​മ​ഗ്രി​ക​ളും കോ​വി​ഡ് സു​ര​ക്ഷ സ​മ​ഗ്രി​ക​ളും വി​ത​ര​ണം​ചെ​യ്തു. പ​രി​പാ​ടി രാ​ജ്യ​സ​ഭാം​ഗം ഡോ. ​വി. ശി​വ​ദാ​സ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി. ക​ണ്ണ​ൻ സ്റ്റ​ഡി ടേ​ബി​ൾ വി​ത​ര​ണം​ചെ​യ്തു.
കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഒ.​സി. അ​ലോ​ഷ്യ​സ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സാ​ന്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​എ. അ​രു​ണ്‍ കു​മാ​ർ കോ​വി​ഡ് സു​ര​ക്ഷ ഉ​ൽ​പ​ന്ന​ങ്ങ​ളും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി. ഡോ. ​ഡി​ക്സ​ണ്‍ ഡേ​വി​ഡ്, അ​ജേ​ഷ് മോ​ഹ​ൻ, ജാ​ൻ​സി ആ​ന​ന്ദ്, കെ.​എം. ജി​നു​മോ​ൻ, മു​ഹ​മ്മ​ദ് ഷ​മീ​ർ, അ​ന​ന്തു വേ​ണു​ഗോ​പാ​ൽ, സി.​എ. ഏ​ബ്ര​ഹാം, ജി​ബി​ൻ കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.