ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ വ​ഴി​യോ​ര​ങ്ങ​ളി​ൽ കു​മി​യു​ന്നു
Friday, November 26, 2021 10:12 PM IST
രാ​ജ​കു​മാ​രി: ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലും പ്രാ​ദേ​ശി​ക വ​ഴി​യോ​ര​ങ്ങ​ളി​ലു​മെ​ല്ലാം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നി​റ​യു​ന്നു.
വി​വി​ധ വ​ഴി​യോ​ര​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലു​ള്ള​ത്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും തെ​രു​വു​നാ​യ​ക​ളു​ടെ​യും വാ​സ​സ്ഥ​ല​മാ​യി ഇ​വ മാ​റി​യി​രി​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​ക്കാ​രും വാ​ഹ​ന യാ​ത്രി​ക​രും ഭീ​തി​യി​ലു​മാ​ണ്.
വീ​തി കു​റ​ഞ്ഞ ഹൈ​റേ​ഞ്ചി​ലെ വി​വി​ധ വ​ഴി​ക​ളി​ൽ കി​ട​ക്കു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. അ​പ​ക​ടം സം​ഭ​വി​ച്ച​തും കാ​ല​ഹ​ര​ണ​പ്പെ​ട്ട​തു​മാ​യ​വ​യാ​ണ് വ​ഴി​യോ​ര​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത​വി​ധം ചി​ല വ​ള​വു​ക​ളി​ലും മ​റ്റും കാ​ട്ടു​പ​ട​ർ​പ്പു​ക​ൾ ക​യ​റി മൂ​ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്.
പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും പു​തി​യ​താ​യി കൊ​ണ്ടി​ടു​ന്ന​വ​യ​ട​ക്കം ദി​നം​പ്ര​തി ഇ​വ​യു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്.

ധ​ർ​ണ ന​ട​ത്തി

കു​മ​ളി: ജി​ല്ല​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ്ആ​ർ​ടി​ഇ​എ സി​ഐ​ടി​യു കു​മ​ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​ജി. അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം സി​പി​എം. പീ​രു​മേ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​എം. സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി പി.​ഡി. ഷാ​ജി​മോ​ൻ, ട്ര​ഷ​റ​ർ എ​സ്.​ജെ. സ​ന്ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.