പ​ട്ടാ​ള​ക്കാ​ര​നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി 40000 രൂ​പ ത​ട്ടി​യെ​ടു​ത്തു
Saturday, November 27, 2021 10:27 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി പ​ട്ടാ​ള ക്യാം​പി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ന്ന പേ​രി​ൽ സം​സാ​രി​ച്ച് ക​ട ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 40,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. അ​ടി​മാ​ലി​ക്കു സ​മീ​പം ഇ​രു​ന്നൂ​റേ​ക്ക​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​വി​കെ പ​ച്ച​ക്ക​റി സ്ഥാ​പ​ന ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.
മൂ​ന്നാ​റി​ൽ ക്യാം​പു​ചെ​യ്യു​ന്ന പ​ട്ടാ​ള​ക്കാ​ർ​ക്ക് ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ൾ സ​ന്ദേ​ശം അ​യ​ച്ചു. പി​ന്നാ​ലെ വാ​ട്ട്സാ​പ്പി​ൽ ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ ലി​സ്റ്റും എ​ത്തി. തു​ട​ർ​ന്ന് ഇ​തി​നു​ള്ള തു​ക എ​ത്ര​യാ​ണെ​ന്ന് ചോ​ദി​ച്ചു​ള്ള സ​ന്ദേ​ശം ല​ഭി​ച്ചു. തു​ക അ​റി​യ​ച്ച​തോ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, എ​ടി​എം കാ​ർ​ഡി​ന്‍റെ കോ​പ്പി, പി​ൻ ന​ന്പ​ർ എ​ന്നി​വ വാ​ട്ട്സാ​പ്പി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
രേ​ഖ​ക​ളെ​ല്ലാം കൈ​മാ​റി 10 മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 40,000 രൂ​പ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് വി​ളി​ച്ച
ന​ന്പ​ർ അ​സാ​മി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.