പ​ച്ച​ക്ക​റി​തൈ ന​ടീ​ൽ മ​ഹോ​ത്സ​വം
Saturday, November 27, 2021 10:28 PM IST
രാ​ജ​കു​മാ​രി: പ​ഠ​ന​ത്തോ​ടൊ​പ്പം വി​വി​ധ കാ​ർ​ഷി​കേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ രാ​ജ​കു​മാ​രി ഹോ​ളി ക്വീ​ൻ​സ് യു​പി സ്കൂ​ളി​ൽ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ ന​ടീ​ൽ മ​ഹോ​ത്സ​വം ന​ട​ന്നു. രാ​ജാ​ക്കാ​ട് ഫെ​ഡ​റ​ൽ ബാ​ങ്ക് മാ​നേ​ജ​ർ ജോ​ബി​ൻ തോ​മ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
മ​ഴ മ​റ​യി​ലെ ഗ്രോ​ബാ​ഗു​ക​ളി​ലാ​യി ത​ക്കാ​ളി, കാ​ബേ​ജ്, സു​ന്ദ​രി​ചീ​ര, പ​യ​ർ, വ​ഴു​ത​ന, വെ​ണ്ട തു​ട​ങ്ങി നി​ര​വ​ധി​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ന​ട്ട​ത്. സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളും ന​ടീ​ലി​ൽ പ​ങ്കെ​ടു​ത്തു .പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ റെ​നി തോ​മ​സ്, മ​റ്റ് അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ലി​ശ സ​ബ്സി​ഡി
വി​ത​ര​ണം ചെ​യ്തു

ഉ​പ്പു​ത​റ: എ​ൻ​എ​ച്ച്ജി​ക​ൾ​ക്കു​ള്ള പ​ലി​ശ സ​ബ്സി​ഡി വി​ത​ര​ണം ഉ​പ്പു​ത​റ​യി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് മൂ​ലം ത​ക​ർ​ന്ന ചെ​റു​കി​ട വ്യ​വ​സാ​യ​ത്തെ സ​ഹാ​യി​ക്കാ​നാ​ണ് പ​ലി​ശ സ​ബ്സി​ഡി അ​നു​വ​ദി​ച്ച​ത്. ബീ​നാ തീ​യേ​റ്റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ആ​ന്‍റ​ണി, ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​പി. ജോ​ണ്‍, പി. ​നി​ക്സ​ണ്‍, വി.​പി. മ​നോ​ജ്, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നി ജോ​സ​ഫ്, സാ​ബു വേ​ങ്ങ​വേ​ലി, ഫ്രാ​ൻ​സി​സ് ദേ​വ​സ്യ, ഷീ​ബ സ​ത്യ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.