റോ​ഡ് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി
Tuesday, November 30, 2021 10:26 PM IST
മൂ​ല​മ​റ്റം: തൊ​ടു​പു​ഴ-പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന മൂ​ല​മ​റ്റം-പ​തി​പ്പ​ള്ളി-ഉ​ളു​പ്പൂ​ണി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ.​എ​സ്. ബി​ജി​മോ​ൾ എ​ക്സ് എം​എ​ൽ​എ റോ​ഡ് സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി.
വ​നം വ​കു​പ്പി​ൽ നി​ന്നും റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ത​ട​സ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റോ​ഡ് നി​ർ​മാ​ണ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ ബി​ജി​മോ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ക​രാ​റു​കാ​ര​ൻ, വാ​ർ​ഡ് മെം​ബ​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. ക​രാ​റു​കാ​ര​നാ​യ കെ.​ഐ.​ ഐ​സ​ക്ക്, വാ​ർ​ഡ് മെം​ബ​ർ പി.​എ. വേ​ലു​ക്കു​ട്ട​ൻ, റോ​ഡ് വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ എം.​ഡി. ദേ​വ​ദാ​സ്, എ​ൻ.​ജി.​ രാ​ധാ​കൃ​ഷ്ണ​ൻ, സി.​വി. വി​പി​ൻ, ര​വീ​ന്ദ്ര​ൻ ചാ​ന്പ​യ്ക്ക​ൽ, ദാ​മോ​ദ​ര​ൻ കാ​ന​പ്ലാ​ക്ക​ൽ, ആ​ൽ​ബി​ൻ നെ​ൽ​സ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.