ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, December 1, 2021 10:36 PM IST
രാ​ജ​കു​മാ​രി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ഷേ​ധ​പ​ര​മാ​യ നി​ല​പാ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ന്ന​ക്ക​നാ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ശാ​ന്ത​ൻ​പാ​റ ഏ​രി​യാ സെ​ക്ര​ട്ട​റി എ​ൻ.​പി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ക​ഴി​ഞ്ഞ​ദി​വ​സം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ചി​ന്ന​ക്ക​നാ​ലി​ൽ ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തി​നു​നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇതിന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫോ​റ​സ്റ്റ​ർ ത​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​യി​രു​ന്നു സ​മ​രം.