വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രേ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ രം​ഗ​ത്ത്
Thursday, December 2, 2021 10:19 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ സം​ബ​ന്ധി​ച്ച വി​വാ​ദം കൂ​ടു​ത​ൽ കൊ​ഴു​ക്കു​ന്നു.
മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണും നി​ല​വി​ലെ ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ പ്ര​ഫ.​ ജെ​സി ആ​ന്‍റ​ണി ഇ​ന്ന​ലെ ത​നി​ക്കെ​തി​രേ ചി​ല​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി മ​റു​പ​ടി പ​റ​ഞ്ഞ​തോ​ടെ ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മൂ​ർ​ച്ച​യേ​റി.
ആ​രു​മ​റി​യാ​തെ​യ​ല്ല മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യ​തെ​ന്നും മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ താ​ന​ട​ക്ക​മു​ള്ള 35 കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നും അ​വ​ർ തു​റ​ന്ന​ടി​ച്ചു.
കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​യ്ക്കു​വ​ന്ന​പ്പോ​ൾ ആ​രും എ​തി​ർ​ത്തി​ല്ല. അ​വ​ര​വ​രു​ടെ വാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ പോ​ലും പ​ഠി​ക്കാ​നോ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​നോ ത​യാ​റാ​കാ​തി​രു​ന്ന​വ​ർ ജ​ന​രോ​ഷം ഉ​ണ്ടാ​യ​പ്പോ​ൾ പ​ര​സ്പ​രം ചെ​ളി​വാ​രി​യെ​റി​യു​ക​യും മ​റ്റു​ള്ള​വ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​ത്.​
മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ അ​തി​ന്‍റെ മേന്മ ​സ്വ​ന്ത​മാ​യി അ​വ​കാ​ശ​പ്പെ​ടു​ക​യും എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റാ​രി​ലെ​ങ്കി​ലും ചു​മ​ത്തു​ന്ന ചി​ല​രു​ടെ ന​ട​പ​ടി ശ​രി​യ​ല്ല. ക​ര​ട് മാ​സ്റ്റ​ർപ്ലാ​ൻ രൂ​പം​കൊ​ണ്ട​തും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തും യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​യ​ള​വി​ലാ​ണ്. ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പീ​ക​ര​ണ​വും അം​ഗീ​ക​രി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ക​ക്ഷി​ഭേ​ദ​മ​ന്യേ കൗ​ണ്‍​സി​ൽ ഐ​ക​ക​ണ്ഠേ​ന​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്.
നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച് മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ജെ​സി ആ​ന്‍റ​ണി പ​റ​ഞ്ഞു.