എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല ക​യ​റ്റം ആ​രം​ഭി​ച്ചു
Thursday, December 2, 2021 10:22 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ചി​ലെ പ്ര​സി​ദ്ധ തീ​ർ​ഥാട​നകേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ കോ​വി​ഡ് മൂ​ലം നി​ർ​ത്തി വ​ച്ചി​രു​ന്ന ആ​ദ്യ വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ളും കു​രി​ശു​മ​ല ക​യ​റ്റ​വും ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തെ​ക്കു​ഴി അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
ആ​ദ്യ വെ​ള്ളി​യാ​ഴ്ച​യാ​യ ഇ​ന്ന് പു​ല​രു​ന്ന​തു മു​ത​ൽ വി​ശ്വാ​സി​ക​ൾ​ക്ക് തീ​ർ​ഥാട​ക ദേ​വാ​ല​യം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും തി​രു​സ്വ​രൂ​പം ദ​ർ​ശിക്കു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ആ​ദ്യ വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ 10 ന് ​കു​രി​ശുമ​ല ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും.
ദി​വ്യ​ബ​ലി​യും പ​തി​വ് പോ​ലെ മ​റ്റ് തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​യ്ക്കുവെ​ന്നും തീ​ർ​ഥാട​ക ദേ​വാ​ല​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ണ്‍ : 9447521827