കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധിപ്പി​ക്ക​ണം: കെ​സി​വൈ​എം
Thursday, December 2, 2021 10:23 PM IST
ക​രി​ന്പ​ൻ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​താസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​രി​ച്ച​വ​രി​ൽ പ​ല​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ർ​ഗമാ​ണ് ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.
ഇ​തോ​ടെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ന​ൽ​കി​വ​രു​ന്ന 50000 രൂ​പ ധ​ന​സ​ഹാ​യ​മെ​ന്ന​ത് വ​ള​രെ കു​റ​വാ​ണ്. അ​ർ​ഹ​രാ​യ ഒ​രു കു​ടും​ബ​ത്തി​ന് കു​റ​ഞ്ഞ​ത് 5 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് ബാ​ധി​ച്ച് നി​ര​വ​ധി ആ​ളു​ക​ൾ മ​ര​ണ​പ്പെ​ടു​ക​യും പ​ല​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ അ​നാ​ഥ​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കു​വാ​ൻ ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​ന് ക​ട​മ​യു​ണ്ട്.
നി​ല​വി​ൽ 36000 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട്ട് അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക​ണ്ടെ​ത്തി അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് അ​നു​കു​ല്യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള താ​ല്പ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ടു​ക്കി ബി​ഷ​പ്സ് ഹൗ​സി​ൽ കൂ​ടി​യ നേ​തൃ​യോ​ഗ​ത്തി​ൽ കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ മാ​ത്യു ഞ​വ​ര​കാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജോ​യ്സ് ഡി​എ​സ്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​പ​ർ​ണ ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ൽ​ബ​ർ​ട്ട് റെ​ജി, അ​നു പി. ​ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.