ഡീ​ൻ കു​ര്യാ​ക്കോ​സ് എംപിയുടെ ഉ​പ​വാ​സസ​മ​രം സ​മാ​പി​ച്ചു
Sunday, December 5, 2021 10:33 PM IST
ചെ​റു​തോ​ണി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ പു​തു​ക്കി പ​ണി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​വ​ന്ന 24 മ​ണി​ക്കു​ർ ഉ​പ​വാ​സ സ​മ​രം സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ജ​ല​ബോം​ബാ​ണെ​ന്നു പ​റ​ഞ്ഞ​വ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നു പ​റ​യു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​പ​ട്യം മ​രം​മു​റി​ക്കാ​ൻ ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ ജ​നം തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലോ​ക​സ​ഭ​യും രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി​യ ഡാം ​സു​ര​ക്ഷാ​ബി​ൽ മു​ല്ല​പ്പെ​രി​യാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
40 ല​ക്ഷ​ത്തോ​ളം ജീ​വ​നു​ക​ൾ​ക്ക് വി​ല പ​റ​യു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ അ​വ​സാ​ന​ശ്വാ​സം​വ​രെ പോ​രാ​ടു​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​സ്.​ അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കേ​ന്ദ്ര മ​ന്ത്രി പി.​സി.​തോ​മ​സ്, ഇ​മാം മു​ഹ​മ്മ​ദ് മു​ഹ്സി​ൻ സ​ഖാ​ഫി, മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം അ​നി​ൽ ത​റ​നി​ലം, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ണ്ണി പൈ​ന്പി​ള്ളി, മ​ല​നാ​ട് ക​ർ​ഷ​ക​ര​ക്ഷാ​സ​മി​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി മാ​ത്യു, ഇ.​എം ആ​ഗ​സ്തി, ജോ​യി തോ​മ​സ്, പ്ര​ഫ. എം.​ജെ ജേ​ക്ക​ബ്, മാ​ർ​ട്ടി​ൻ മാ​ണി, എ.​പി ഉ​സ്മാ​ൻ, ടി.​എം സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.