ടെ​ൻ​ഡ​റെ​ടു​ക്കാ​തെ ക​രാ​റു​കാ​ർ; പ​ഴി​കേ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ഒ​ന്ന​ര​മാ​സം മാ​ത്രം അ​വ​ശേ​ഷി​ക്കെ ടെ​ൻ​ഡ​റെ​ടു​പ്പി​ക്കാ​ൻ ക​രാ​റു​കാ​രു​ടെ പി​ന്നാ​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ. മാ​ർ​ച്ച് 31നു ​മു​ന്പ് ടെ​ൻ​ഡ​ർ ന​ട​ത്തി ജോ​ലി ആ​രം​ഭി​ച്ചാ​ൽ മാ​ത്ര​മേ ഫ​ണ്ട് പാ​ഴാ​കാ​തി​രി​ക്കൂ. പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും റോ​ഡു​ക​ളു​ടെ​യും മ​റ്റും ജോ​ലി ചെ​യ്യു​ന്ന​തി​ന് ചെ​റി​യ തു​ക​മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ക​രാ​റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​കാ​ത്ത​താ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ അ​ല​ട്ടു​ന്ന പ്ര​ശ്നം. ത​ങ്ങ​ൾ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വാ​ർ​ഡി​ലെ റോ​ഡു​ക​ളും മ​റ്റും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തു​മൂ​ലം നാ​ട്ടു​കാ​രു​ടെ പ​രാ​തി കേ​ട്ട് മ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​തോ​ടെ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ല​ഭി​ക്കു​ന്ന ഫ​ണ്ടി​നു പു​റ​മെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്േ‍​റ​തു​ൾ​പ്പെ​ടെ​യു​ള്ള തു​ക കൂ​ടി ല​ഭ്യ​മാ​ക്കി​യാ​ണ് പ​ല ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. എ​ന്നാ​ൽ ചെ​ല​വ് വ​ർ​ധി​ച്ച​തി​നാ​ൽ നി​ല​വി​ലു​ള്ള തു​ക​യ്ക്ക് വ​ർ​ക്ക് ഏ​റ്റെ​ടു​ത്താ​ൽ കൈ​പൊ​ള്ളു​മെ​ന്ന​തി​നാ​ൽ പ​ല​ക​രാ​റു​കാ​രും പി​ന്നോ​ട്ടു​പോ​കു​ക​യാ​ണ്.

അ​തേസ​മ​യം ഏ​റ്റെ​ടു​ത്ത ജോ​ലി സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ബി​ല്ല് മാ​റി​കൊ​ടു​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ന്ന​തി​നാ​ലാ​ണ് വ​ർ​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.