ജി​ല്ലാ ഒ​ളി​ന്പി​ക് ഷൂ​ട്ടിം​ഗ് മ​ത്സ​രം
Monday, January 17, 2022 10:36 PM IST
തൊ​ടു​പു​ഴ: പ്ര​ഥ​മ സം​സ്ഥാ​ന ഒ​ളി​ന്പി​ക് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന റൈ​ഫി​ൾ ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ സെ​ല​ക്ഷ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു മു​ട്ട​ത്തു​ള്ള ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ ന​ട​ക്കും. വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി വി.​ആ​ർ. ര​വി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ത്തു മീ​റ്റ​ർ പീ​പ്പ് സൈ​റ്റ് റൈ​ഫി​ൾ, പ​ത്തു​മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൽ, പ​ത്തു മീ​റ്റ​ർ ഓ​പ്പ​ണ്‍ സൈ​റ്റ് റൈ​ഫി​ൾ എ​ന്നി​വ​യാ​ണ് മ​ൽ​സ​ര​യി​ന​ങ്ങ​ൾ. സീ​നി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ത്തും. ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

കെ.​കെ. തോ​മ​സ്, കെ.​എ. ജോ​യി, ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ഡോ. ​തോ​മ​സ് റോ​ണി, എ​ലി​യാ​സ് തോ​മ​സ്, ഹെ​ജി പി.​ചെ​റി​യാ​ൻ, ജെ​റി തോ​മ​സ്, എ​ബ്ര​ഹാം സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.