പാ​ലി​യേ​റ്റി​വ് രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന സ്പ​ർ​ശ​മാ​യി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി
Tuesday, January 18, 2022 10:27 PM IST
തൊ​ടു​പു​ഴ: വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​രും ദീ​ർ​ഘ​കാ​ല രോ​ഗ​ങ്ങ​ളാ​ൽ ജി​വി​തം വ​ഴി​മു​ട്ടി​യ​തു​മാ​യ രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നു പ്ര​ധാ​ന്യം ന​ൽ​കി ജി​ല്ല​യ്ക്ക​ഭി​മാ​ന​മാ​യി മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടെ മു​ന്നേ​റു​ക​യാ​ണ് ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ യൂ​ണി​റ്റ്.

പ​ക്ഷാ​ഘാ​തം, ന​ട്ടെ​ല്ലി​ന് ക്ഷ​തം, ദീ​ർ​ഘ​കാ​ല വ്യാ​ധി​ക​ൾ എ​ന്നി​ങ്ങ​നെ ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ൾ​ക്കും വ​യോ​ജ​ന​ങ്ങ​ൾ​ക്കും ഇ​വി​ടു​ത്തെ ആ​യു​ർ​വേ​ദ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും മി​ക​ച്ച ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്ന് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം ഹോം ​കെ​യ​ർ ന​ട​ന്നു വ​രു​ന്നു. ഡോ. ​ശ്യാം കെ.​രാ​ജ്, ഡോ.​ടി.​മ​നി​ഷ്, പാ​ലി​യേ​റ്റ് നേ​ഴ്സു​മാ​രാ​യ ആ​തി​ര മ​ധു, ജി.​ചി​ത്ര, തെ​റാ​പ്പി​സ്റ്റു​മാ​രാ​യ വി.​പി.​ഹാ​രി​സ്, രേ​വ​തി വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് ഹോം ​കെ​യ​ർ ടീ​മി​ലു​ള്ള​ത്. എ​ല്ലാ വ്യാ​ഴാ​ഴ്ച​യും ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക ഒ​പി യും ​അ​ർ​ഹ​രാ​യ​വ​ർ​ക്ക് കി​ട​ത്തി ചി​കി​ത്സ​യും ന​ൽ​കി വ​രു​ന്നു.

ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​റ്റി​ന് ആ​വ​ശ്യ​മാ​യ ഒൗ​ഷ​ധ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു മു​ഖേ​ന​യാ​ണ്. കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ​രാ​യ സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ഐ​പി ചി​കി​ത്സ​യും ന​ൽ​കു​ന്നു​ണ്ട്. ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ന്നൂ​റോ​ളം രോ​ഗി​ക​ളെ ആ​രോ​ഗ്യ​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു വ​രാ​ൻ ക​ഴി​ഞ്ഞി്ട​ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​ൻ.​ശൈ​ല​ജാ​ദേ​വി അ​റി​യി​ച്ചു.