കാ​രി​ക്കോ​ട് - അ​ഞ്ചി​രി-​ആ​ന​ക്ക​യം റൂ​ട്ടി​ൽ യാ​ത്രാ ്ലേ​ശം രൂ​ക്ഷം
Tuesday, January 18, 2022 11:03 PM IST
തൊ​ടു​പു​ഴ: കാ​രി​ക്കോ​ട് - അ​ഞ്ചി​രി- ആ​ന​ക്ക​യം റൂ​ട്ടി​ൽ യാ​ത്രാ​ദു​രി​തം മൂ​ലം ജ​ന​ം വ​ല​യു​ന്നു. ഇ​തു വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് പ​തി​വാ​യി ട്രി​പ്പ് മു​ട​ക്കു​ന്ന​താ​ണ് കാ​ര​ണം. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഇ​തുമൂ​ലം വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​തുവ​ഴി ആ​റ് ട്രി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യബ​സ് ക​ഴി​ഞ്ഞ മാ​സം കു​റേ ട്രി​പ്പു​ക​ൾ ഇ​ഞ്ചി​യാ​നി വ​ഴി​യാ​ക്കി. ഇ​തി​നു പു​റ​മേ അ​ഞ്ചി​രി വ​ഴി​യു​ള്ള പ​ല ട്രി​പ്പു​ക​ളും ഓ​ടി​ക്കു​ന്നു​മി​ല്ല. ഇ​പ്പോ​ൾ ഇ​ഞ്ചി​യാ​നി വ​ഴി​യു​ള്ള ഏ​ക സ്വ​കാ​ര്യ ബ​സ് മാ​ത്ര​മാ​ണ് ഈ ​റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യം. നേ​ര​ത്തെ ഈ ​റൂ​ട്ടി​ൽ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യാ​യ​തോ​ടെ ഈ ​സ​ർ​വീ​സ് നി​ർ​ത്തി. ഇ​തി​നി​ടെ മൂ​ല​മ​റ്റം ഡി​പ്പോ​യി​ൽ നി​ന്നും ഒ​രു മാ​സം മു​ന്പ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ഓ​രോ ട്രി​പ്പ് ആ​രം​ഭി​ച്ചി​രു​ന്നു. മൂ​ന്നു ദി​വ​സം ഓ​ടി​യ ബ​സ് ന​ഷ്ട​ക്ക​ണ​ക്ക് പ​റ​ഞ്ഞ് അ​ധി​കൃ​ത​ർ നി​ർ​ത്ത​ലാ​ക്കി. ഈ ​റൂ​ട്ടി​ലെ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.