കാ​ഷ്വ​ൽ ലീ​വ് റ​ദ്ദ് ​ചെ​യ്ത ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണമെന്ന്
Sunday, January 23, 2022 10:28 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രോ​ഗി​ക​ളു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് റദ്ദ് ​ചെ​യ്ത ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലാ​ണെ​ങ്കി​ൽ ഓ​ഫീ​സി​ൽ വെ​ളി​പ്പെ​ടു​ത്തു​ക​യും നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്ത് സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് എ​ല്ലാ ജീ​വ​ന​ക്കാ​രും ഓ​ഫീ​സി​ൽ വേ​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്. ഇ​ത് ഓ​ഫീ​സു​ക​ളി​ൽ വ​രു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ഹ​ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കും. പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ക​യും ജോ​ലി​സ്ഥ​ല​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യാ​തെ​വ​രി​ക​യും ചെ​യ്യു​ന്പോ​ൾ കോ​വി​ഡി​ന്‍റെ വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വ് റ​ദ്ദു​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി, ട്ര​ഷ​റ​ർ ശി​ഹാ​ബ് പ​രീ​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.