പാം​ബ്ല​ക്ക​വ​ല -നേ​ര്യ​മം​ഗ​ലം റോ​ഡ് ന​വീ​ക​ര​ണം മാ​ർ​ച്ചി​ൽ പൂ​ർ​ത്തീ​ക​രി​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Thursday, January 27, 2022 10:25 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി -നേ​ര്യ​മം​ഗ​ലം റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ പാം​ബ്ല​ക്ക​വ​ല -നേ​ര്യ​മം​ഗ​ലം ഭാ​ഗം ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു.

ര​ണ്ടു​വ​ർ​ഷം മു​ൻ​പ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി 28 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​ർ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര​നും ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള ത​ർ​ക്കം കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റോ​ഡ് ന​വീ​ക​ര​ണം അ​നി​ശ്ചി​ത​മാ​യി നീ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ന്ത്രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ​പാ​ത എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.