കു​ര​ങ്ങാ​ട്ടി പ​രി​ധി​ക്കു പു​റ​ത്താ​ണ്
Friday, January 28, 2022 10:19 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണു​മാ​യി ചേ​ർ​ന്നു​കി​ട​ക്കു​ന്ന കു​ര​ങ്ങാ​ട്ടി ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഇ​നി​യും മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കി​നു പു​റ​ത്താ​ണ്. ടൗ​ണി​ൽ​നി​ന്ന് ഏ​താ​നും കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​രെ​യാ​ണ് കു​ര​ങ്ങാ​ട്ടി​യെ​ങ്കി​ലും മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​നം ഇ​നി​യു​മി​വി​ടെ ല​ഭ്യ​മാ​യി​ട്ടി​ല്ല.
കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം സ്ഥി​ര​മാ​യു​ള്ള മേ​ഖ​ല കൂ​ടി​യാ​ണ് കു​ര​ങ്ങാ​ട്ടി. വീ​ടു​ക​ൾ​ക്കു​നേ​രെ​യും കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഈ ​സ​മ​യ​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കാ​നോ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നോ മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കി​ന്‍റെ അ​പ​ര്യാ​പ്ത​ത​മൂ​ലം കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​ധി​ക്കാ​റി​ല്ല. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ന​ട​ന്നാ​ലും മ​റ്റു​ള്ള​വ​രോ​ട് നേ​രി​ട്ടെ​ത്തി വി​വ​രം ധ​രി​പ്പി​ക്കു​ക​യേ വ​ഴി​യു​ള്ളൂ.