കി​യാ​സ്ക കു​ടും​ബ സം​ഗ​മം ഇ​ന്ന്
Sunday, May 15, 2022 12:42 AM IST
ചെ​റു​തോ​ണി: കോ​ക്ളി​യ​ർ ഇം​പ്ളാ​ന്‍റീ​സ് അ​സോ​സി​യേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ജി​ല്ലാ കു​ടും​ബ സം​ഗ​മം ഇ​ന്ന് ചെ​റു​തോ​ണി​യി​ൽ ന​ട​ക്കും. ശ്ര​വ​ണ​ശേ​ഷി​യി​ല്ലാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യി​മാ​റി​യ കോ​ക്ളി​യ​ർ ഇം​പ്ലാ​ന്‍റേ​ഷ​ൻ വ​ഴി കേ​ഴ്‌വിശ​ക്തി തി​രി​ച്ചു​കി​ട്ടി​യ സം​സ്ഥാ​ന​ത്തെ നി​ര​വ​ധി​പേ​രാ​ണ് കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

രാ​വി​ലെ 10ന് ​ചെ​റു​തോ​ണി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കി​യാ​സ്ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് യു.​കെ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ന​വാ​സ് നെ​ടു​ന്പാ​ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, വി.​ജെ. ബി​നോ​യ്, ഷി​ജോ ത​ട​ത്തി​ൽ, ഇ​സ്മ​യി​ൽ, ശ്രീ​കു​മാ​ർ, ജോ​ബി, ദീ​പ ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.