പ​ച്ച​ക്കൊ​ളു​ന്ത് എ​ടു​ക്കാ​ൻ ആ​ളി​ല്ല; ചെ​റു​കി​ട ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Sunday, May 15, 2022 12:42 AM IST
പീ​രു​മേ​ട്: പ​ച്ച​ക്കൊ​ളു​ന്ത് എ​ടു​ക്കാ​ൻ ആ​ളി​ല്ല. ചെ​റു​കി​ട തേ​യി​ല ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. ചെ​റു​കി​ട തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ൽ വി​ള​വെ​ടു​ക്കു​ന്ന പ​ച്ചക്കൊ​ളു​ന്തി​ന് ന്യാ​യ​വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ലും വ​ൻ​കി​ട തോ​ട്ടം ഉ​ട​മ​ക​ൾ ക​ർ​ഷ​ക​രി​ൽ​നി​ന്ന് കൊ​ളു​ന്ത് വാ​ങ്ങാ​ത്ത​തി​നാ​ലും ചെ​റു​കി​ട ക​ർ​ഷ​ക​ർ വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​രു കി​ലോ പ​ച്ചക്കൊ​ളു​ന്തി​ന് 22 രൂ​പ​യാ​യി​രു​ന്നു വി​പ​ണി വി​ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇ​തി​ന്‍റെ നേ​ർ​പാ​തി മാ​ത്ര​മാ​ണ് വി​ല ല​ഭി​ക്കു​ന്ന​ത്. ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞാ​ണ് വ​ൻ​കി​ട തേ​യി​ല ഫാ​ക്ട​റി​ക​ൾ ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ​നി​ന്നും പ​ച്ച​ക്കൊ​ളു​ന്ത് എ​ടു​ക്കാ​ത്ത​ത്.

ഇ​ട​നി​ല​ക്കാ​രാ​ണ് ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ​നി​ന്നും പ​ച്ച​ക്കൊ​ളു​ന്ത് വാ​ങ്ങി വ​ൻ​കി​ട തോ​ട്ടം ഉ​ട​മ​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. ഇ​ട​നി​ല​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് ഒ​രു കി​ലോ പ​ച്ചക്കൊ​ളു​ന്തി​ന് ആ​റു മു​ത​ൽ പ​ന്ത്ര​ണ്ട് രൂപ വ​രെ മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്.

വാ​ങ്ങാ​നാ​ളി​ല്ലാ​ത്ത​തി​നാ​ൽ വി​ള​വെ​ടു​ത്ത കൊ​ളു​ന്ത് ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ. ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ചാ​ണ് ഫാ​ക്ട​റി​ക​ൾ വി​ല​ നി​ശ്ച​യി​ക്കു​ന്ന​ത്. വ​ർ​ധി​ച്ച പ​ണി​ക്കൂ​ലി​യും വ​ള​ങ്ങ​ളു​ടെ​യും കീ​ട​നാ​ശി​നി​ക​ളു​ടെ​യും വി​ല​വ​ർ​ദ്ധ​ന​വും​മൂ​ലം കി​ലോ​യ്ക്ക് ഇ​രു​പ​ത് രൂ​പ​യെ​ങ്കി​ലും വി​ല ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ക​ർ​ഷ​ക​ർ നേ​രി​ട്ട് ഫാ​ക്ട​റി​ക​ളി​ൽ കൊ​ളു​ന്ത് എ​ത്തി​ച്ച് ന​ൽ​കി​യാ​ൽ ഗു​ണ​മേന്മകു​റ​വാ​ണെ​ന്ന പേ​രി​ലും വി​ല കു​റ​യ്ക്കു​ക​യാ​ണ്. പീ​രു​മേ​ട്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ കൊ​ളു​ന്ത് ഉ​ൽ​പ്പാ​ദ​ന​വും വ​ർ​ധി​ച്ചു.

ഇ​തും കൊ​ളു​ന്ത് വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ർ​ഷ​ക​രി​ൽ​നി​ന്നും കൊ​ളു​ന്ത് വാ​ങ്ങി ഫാ​ക്ട​റി​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ഇ​ട​നി​ല​ക്കാ​രും കൊ​ളു​ന്തി​ന് വി​ല​യി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​രെ ഉ​പേ​ക്ഷി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. പീ​രു​മേ​ട്ടി​ലെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലെ എ​വി​ടി ക​ന്പ​നി​യു​ടെ ക​ര​ടി​ക്കു​ഴി, പ​ശു​പ്പാ​റ, അ​ര​ണ​ക്ക​ൽ, എ​ച്ച്എം​എ​ൽ ക​ന്പ​നി​യു​ടെ പ​ട്ടു​മ​ല വാ​ളാ​ർ​ഡി, പോ​ബ്സ​ണ്‍ ക​ന്പ​നി​യു​ടെ ഗ്രാ​ന്പി, തേ​ങ്ങ​ക്ക​ൽ, കോ​ണി​മാ​റ​യു​ടെ പെ​രി​യാ​ർ എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഫാ​ക്ട​റി​ക​ൾ ഉ​ള്ള​ത്. കൃ​ത്യ​സ​മ​യ​ത്ത് വി​ള​വെ​ടു​ത്ത കൊ​ളു​ന്ത് ഫാ​ക്ട​റി​യി​ൽ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ കൊ​ളു​ന്ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​കും.

ഏ​ക്ക​ർ ക​ണ​ക്കി​ന് തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് തേ​യി​ല കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് പ​ച്ച​ക്കൊ​ളു​ന്താ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ന്ന​ത്. വ​ൻ​കി​ട ഫാ​ക്ട​റി​ക​ളാ​ണ് ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ ആ​ശ്ര​യം. പ​ച്ച​ക്കൊ​ളു​ന്ത് വാ​ങ്ങാ​നും സം​ര​ക്ഷി​ക്കാ​നും ബ​ദ​ൽ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തും ക​ർ​ഷ​ക​രെ വ​ല​യ്ക്കു​ന്നു.