സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ
Monday, May 16, 2022 10:50 PM IST
രാ​ജാ​ക്കാ​ട്: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് സേ​നാ​പ​തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ജെ. മ​നോ​ജ് ബാ​ബു​വി​നെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. 2015ൽ ​മ​നോ​ജ് ബാ​ബു ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ സ​ർ​ക്കാ​ർ പു​റ​ന്പോ​ക്ക് ഭൂ​മി​ക്ക് വ്യാ​ജ​പ​ട്ട​യം ച​മ​ച്ച് വി​ൽ​പ​ന ന​ട​ത്തു​ക​യും ആ ​ഭൂ​മി​ക്ക് ക​രം അ​ട​യ്ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
സം​ഭ​വ​ത്തി​ൽ കൈ​യേ​റ്റക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യി മ​നോ​ജ് ബാ​ബു ഒൗ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. സം​ഗീ​ത് ര​വീ​ന്ദ്ര​ൻ എ​ന്ന​യാ​ളു​ടെ പ​രാ​തി​യെ ത്തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​യു​ട​ൻ മ​നോ​ജ് ബാ​ബു​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തെ​ന്നും ഇ​നി വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ പ​റ​ഞ്ഞു.