ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി വാ​ർ​ഷി​കം
Tuesday, May 17, 2022 10:58 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക ക്ഷേ​മ​വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും സം​ഘ​ങ്ങ​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മ​വും ഇ​ന്ന് രാ​വി​ലെ 11ന് ​രാ​ജ​മു​ടി ക്രി​സ്തു​രാ​ജാ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും.
സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ 390 സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും അ​വ​യു​ടെ 60 വി​ല്ലേ​ജു​ത​ല ഫെ​ഡ​റേ​ഷ​നും 21 ഫാം ​ഫ്ര​ണ്ട്സ് ഗ്രൂ​പ്പു​ക​ളും 20 ഫാ​ർ​മേ​ഴ്സ് ക്ല​ബ്ബു​ക​ളും 15 ബാ​ല​വേ​ദി സം​ഘ​ങ്ങ​ളും 13 ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഘ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ ന​ട​ക്കു​ന്ന​ത്.
ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ് മി​ക​ച്ച സം​രം​ഭ​ത്തി​നു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ് ബെ​സ്റ്റ് സേ​വ് എ ​ഫാ​മി​ലി എ​ന്‍റ​ർ​പ്ര​ണ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.
ഗി​രി​ജ്യോ​തി ക്ര​ഡി​റ്റ് യൂ​ണി​യ​ൻ രാ​ജ​മു​ടി ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ർ​ജ് മു​ല്ല​പ്പ​ള്ളി​ൽ, വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ബി​ൻ ജോ​സ​ഫ്, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഡി​ഫ്ര​ന്‍റലി ഏ​ബി​ൾ​ഡ് പ്ര​സി​ഡ​ന്‍റ് ജോ​ബ് ക​ല​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കേ​ര​ള ഖാ​ദി ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ സാ​ബു ഏ​ബ്ര​ഹാം സെ​മി​നാ​ർ ന​യി​ക്കും.
ഫ്ള​വേ​ഴ്സ് കോ​മ​ഡി ഉ​ത്സ​വ​താ​രം അ​ഞ്ജ​ലി ബെ​ന്നി, സേ​വ് എ ​ഫാ​മി​ലി കു​ടും​ബാ​ഗ​മാ​യ അ​തു​ൽ പി. ​ഷാ​ജി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സും ന​ട​ക്കും.
വി​വി​ധ സം​ഘ​ങ്ങ​ൾ ഒ​രു​ക്കു​ന്ന നി​ര​വ​ധി സ്റ്റാ​ളു​ക​ളും സ​മ്മേ​ള​ന സ്ഥ​ല​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1200ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ തോ​മ​സ്, സെ​ക്ര​ട്ട​റി സി​ബി മാ​ളി​യേ​ക്ക​ൽ, എ​ബി​ൻ തോ​മ​സ് കു​റു​ന്താ​ന​ത്ത്, അ​ഭി​ലാ​ഷ് കു​ത്ത​നാ​പി​ള്ളി എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കും.