സ​മ്മ​ർ ഫ്ളെ​യിം​സ് ക്യാ​ന്പ് തു​ട​ങ്ങി
Thursday, May 19, 2022 9:48 PM IST
അ​ടി​മാ​ലി: കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടാം​ക്ലാ​സ് മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ​മ്മ​ർ ഫ്ളെ​യിം​സ് ക്യാ​ന്പ് സോ​പാ​നം സാ​മൂ​ഹ്യ സാം​സ്കാ​രി​ക നി​ല​യി​ൽ ആ​രം​ഭി​ച്ചു. ത്രി​ദി​ന ക്യാ​ന്പ് 21 ന് ​സ​മാ​പി​ക്കും. വ്യ​ക്തി​ത്വ വി​ക​സ​നം, നേ​തൃ​പാ​ട​വം, ജീ​വി​ത നൈ​പു​ണ്യ പ​രി​ശീ​ല​നം, പ്ര​സം​ഗ പ​രി​ശീ​ല​നം, കൗ​മാ​രാ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം, പ​ഠ​ന യാ​ത്ര, പ്ര​മു​ഖ​രു​മാ​യു​ള്ള മു​ഖാ​മു​ഖം എ​ന്നി​വ ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​നി​ത സ​ജി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൊ​സെ​റ്റി സെ​ക്ര​ട്ട​റി ജി​ജോ പി. ​ജോ​ർ​ജ്, കേ​ര​ള കൗ​ണ്‍​സി​ലേ​ഴ്സ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​റ്റ​ർ ലീ​സ്യു തെ​ക്കേ​ൽ എ​സ്ഡി, സെ​ക്ര​ട്ട​റി ജി​ജി വ​ർ​ഗീ​സ്, ബേ​ബി പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: ഏ​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​ക​ഴി​ഞ്ഞ് എ​ത്തി​യ​തി​ന് ശേ​ഷം കു​ളി​ക്കാ​നാ​യി പോ​യ ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​റ​ത്തോ​ട് പു​ല്ല​ൻ​പ്ലാ​വി​ൽ ബാ​ല​ൻ (67) ആ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞ് വീ​ണ​തി​നി​ടെ ബാ​ല​ന്‍റെ മു​ഖ​ത്തി​ന് പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ക​ല്ലാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ഗ​മ​നം. ഭാ​ര്യ: സു​കു​മാ​രി. മ​ക്ക​ൾ: മു​രു​ക​ൻ, ഓ​മ​ന, പ്ര​ഭു. മ​രു​മ​ക്ക​ൾ: ഷീ​ജ, മ​നോ​ജ്, രാ​ജി. സം​സ്കാ​രം വെ​ള്ളി​യ്ഴ്ച രാ​വി​ലെ 10-ന് ​വീ​ട്ടു​വ​ള​പ്പി​ൽ.