വോട്ടർമാരെ തടഞ്ഞെന്നു കമ്മീഷൻ; അ​ഡ്വ.​ ജ​ന​റ​ൽ ഹാ​ജ​രാ​ക​ണം
Saturday, May 21, 2022 10:20 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റിവ​യ്ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പോ​ലി​സ് അ​നാ​സ്ഥ​യും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ർ​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​നു മു​ന്നി​ൽ ത​ട​ഞ്ഞ​തു ചൂ​ണ്ടി​ക്കാ​ട്ടി​യും ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട്. പോ​ളിം​ഗ് സ്റ്റേ​ഷ​നാ​യ എ​പി​ജെ അ​ബ്ദു​ൽ ക​ലാം സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ദ്യം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞി​രു​ന്നു. പ​ല​ർ​ക്കും വൈ​കി​യാ​ണ് അ​ക​ത്തു ക​ട​ക്കാ​നാ​യ​ത്. പോ​ലീ​സ് ഇ​ട​പെ​ട്ട​തി​നെത്തു​ട​ർ​ന്നാ​ണ് ത​നി​ക്കു പോ​ലും അ​കത്തു ക​ട​ക്കാ​നാ​യ​തെ​ന്ന് ക​മ്മീ​ഷ​നാ​യി നി​യോ​ഗി​ച്ച അ​ഡ്വ. എ​സ്.​മു​ഹ​മ്മ​ദ​ലി​ഖാ​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​ട്ടും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കോ ഏ​ജ​ന്‍റു​മാ​ർ​ക്കോ അ​ക​ത്തു ക​ട​ക്കാ​നാ​യി​ല്ല. കോ​ട​തി നി​ർ​ദേശ ്ര​കാ​രം 12 ബൂ​ത്തു​ക​ളി​ലും വീ​ഡി​യോ കാ​മ​റ​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ഒൻപതോടെ സ്ഥാ​നാ​ർ​ഥി​ക​ൾ, പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ എ​ന്നി​വ​ർ പാ​സ് കൈ​പ്പ​റ്റ​ണ​മെ​ന്നു പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ആ​രും എ​ത്തി​യി​ല്ല. അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും ഒ​രു വോ​ട്ട​ർ ​പോ​ലും എ​ത്തി​യി​ല്ല. ഈ ​സ​മ​യം പോ​ളിം​ഗ് സ്റ്റേ​ഷ​നു പു​റ​ത്തു പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, പോ​ലീ​സ് വോ​ട്ട​ർ​മാ​രെ അ​ക​ത്തേ​ക്കു ക​ട​ത്താ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.

യു​ഡി​എ​ഫ് പാ​ന​ലി​ലെ 13 അം​ഗ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക്ര​മം നേ​രി​ട്ടു നി​രീ​ക്ഷി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി അ​ഡ്വ.എ​സ്.​ മു​ഹ​മ്മ​ദ​ലി​ഖാ​നെ ക​മ്മീ​ഷ​ണ​റാ​യി നി​യോ​ഗി​ച്ച​ത്.

കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ഡ്വ. ജ​ന​റ​ൽ കെ. ​ഗോ​പാ​ല​കൃ​ഷ​ണ​ക്കു​റു​പ്പ് നാ​ളെ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ജ​സ്റ്റി​സു​മാ​രാ​യ പി.​ബി.​സു​രേ​ഷ്കു​മാ​ർ, സി.​എ​സ്.​സു​ധ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി ഷി​ബി​ലി സാ​ഹി​ബി​നെ പ​രി​ഗ​ണി​ച്ചു​കൂ​ടെ എ​ന്ന കോ​ട​തി​യു​ടെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തു.

യു​ഡി​എ​ഫ് പാ​ന​ലി​ലെ സ്ഥാ​നാ​ർ​ഥി​യാ​യ ഷി​ബി​ലി സാ​ഹി​ബ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് ക​മ്മി​റ്റി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. അതേസ​മ​യം, ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​എ​സ്.​ ജ​യ​ന്‍റെ വീ​ട്ടി​ൽ നിന്നു വ്യാജ ഐഡന്‍റിറ്റി കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് അറസ്റ്റുചെയ്തിരുന്നു. വ്യാജകാർഡ് കണ്ട പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് മാറ്റണമെന്നു ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി​യ​തു പ​രി​ഗ​ണി​ച്ചി​ല്ല. ഇതോടെയാണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്ന​തെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വി​ശ​ദീ​ക​ര​ണം.