എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി, ത​ക്കാ​ളി​പ്പ​നി പ​ട​രു​ന്നു
Sunday, May 22, 2022 10:39 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ഈ ​മാ​സം മാ​ത്രം വൈ​റ​ൽ​പ്പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി വി​ഭാ​ഗ​ത്തി​ൽ 2500-ഓ​ളം പേ​ർ ചി​കി​ൽ​സ തേ​ടി. 50-ഓ​ളം പേ​ർ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ​കി​ട​ത്തി ചി​കി​ൽ​സ​യ്ക്കും വി​ധേ​യ​രാ​യി.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ചി​കി​ൽ​സ തേ​ടി​യ​വ​രു​ടെ എ​ണ്ണം ഇ​തി​നു പു​റ​മെ വ​രും. ഡെ​ങ്കി​പ്പ​നി​യെ​ന്നു സം​ശ​യി​ക്കു​ന്ന 14 കേ​സു​ക​ൾ ഈ ​മാ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നാ​ലു പേ​ർ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു പേ​രി​ൽ രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു.
ത​ക്കാ​ളി​പ്പ​നി 18 പേ​ർ​ക്ക് സ്ഥി​രി​ക​രി​ക്കു​ക​യും 21 പേ​ർ​ക്ക് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ക​യും ചെ​യ്യു​ന്നു. മ​ഴ ശ​ക്ത​മാ​യാ​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ കൂ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. സ്കൂ​ൾ തു​റ​ക്കാ​ൻ ഏ​താ​നും നാ​ളു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ കു​ട്ടി​ക​ളി​ലും പ​ക​ർ​ച്ച​പ്പ​നി കൂ​ടി​യി​ട്ടു​ണ്ട്.
മു​ൻ​ക​രു​ത​ൽ വേ​ണം
ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യും മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു.
പ​നി, പേ​ശി​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ചി​കി​ത്സ എ​ടു​ക്ക​ണം.
ക്ഷീ​ര​ക​ർ​ഷ​ക​ർ, കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ, ഓ​ട, ക​നാ​ൽ എ​ന്നി​വ വൃ​ത്തി​യാ​ക്കു​ന്ന​വ​ർ, ജോ​ലി തു​ട​ങ്ങു​ന്ന​തി​നു മു​ന്പ് ത​ന്നെ രോ​ഗ പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്കേ​ണ്ട​തും തു​ട​ർ​ന്ന് ആ​ഴ്ച​യി​ൽ ഒ​രു ത​വ​ണ വീ​തം ആ​റാ​ഴ്ച തു​ട​ർ​ച്ച​യാ​യി എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക ക​ഴി​ക്ക​ണം.
മ​ലി​ന​ജ​ല​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഗം​ബൂ​ട്ട്, കൈ​യ്യു​റ എ​ന്നി​വ ധ​രി​ക്ക​ണം.

ശു​ചീ​ക​ര​ണം ന​ട​ത്ത​ണം
വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ കൊ​തു​കും കൂ​ത്താ​ടി​യും വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. കൊ​ക്കോ, റ​ബ​ർ, പൈ​നാ​പ്പി​ൾ തോ​ട്ട​ങ്ങ​ളി​ൽ കൊ​തു​ക് വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. കൊ​തു​കു ക​ടി ഏ​ൽ​ക്കാ​തി​രി​ക്കു​വാ​ൻ, കൊ​തു​ക് വ​ല, ലേ​പ​ന​ങ്ങ​ൾ, തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ക. തി​ള​പ്പി​ച്ചാ​റി​യ ജ​ലം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ മൂ​ടി വ​ച്ച് ഉ​പ​യോ​ഗി​ക്കു​ക. വാ​ർ​ഡ് ഹെ​ൽ​ത്ത് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ ത​ട​യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണം.