ദീപിക ക​ർ​ഷ​ക സം​ഗ​മം; വൈവിധ്യമാർന്ന പരിപാടികൾ
Thursday, May 26, 2022 10:39 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 30നു ​രാ​വി​ലെ പ​ത്തു​മു​ത​ൽ 11 വ​രെ തൊ​ടു​പു​ഴ ടൗ​ണ്‍​പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ കാ​ർ​ഷി​ക സംഗമവും സെ​മി​നാ​റും ന​ട​ക്കും.

കോ​ട്ട​യം സെ​ന്‍റ​ർ ഫോ​ർ റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​സ് ചാ​ത്തു​കു​ളം കാ​ർ​ഷി​ക സം​സ്കൃ​തി​യും ജി​ല്ല​യു​ടെ വ​ള​ർ​ച്ച​യും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​യി​ക്കും.​തു​ട​ർ​ന്നു പൊ​തു​സ​മ്മേ​ള​നം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

ദീ​പി​ക, ഡി​എ​ഫ്സി, കാ​ഡ്സ്, ഇ​ൻ​ഫാം, ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ, ന്യൂ​മാ​ൻ​ കോ​ള​ജ് എന്നിവയുടെ സഹകരണത്തിലാണ് പരിപാടി. മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.