കൗ​മാ​ര​ക്കാ​ർ​ക്കാ​യി കൂ​ട്ട് ക​ർ​മ​പ​ദ്ധ​തി
Thursday, May 26, 2022 10:39 PM IST
തൊ​ടു​പു​ഴ: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്, ഇ​ളം​ദേ​ശം ഐ​സി​ഡി​എ​സ് പ്രaജ​ക്ടി​ലെ സൈ​ക്കോ സോ​ഷ്യ​ൽ കൗ​ണ്‍​സി​ലേ​ഴ്സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​മാ​ര പ്രാ​യ​ക്കാ​ർ​ക്കാ​യി കൂ​ട്ട് ക​ർ​മ പ​രി​പാ​ടി ആ​രം​ഭി​ച്ചു. കു​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​കയും അ​തി​നെ​തി​രെ പ്ര​തി​ക​രി​ക്ക​ണം, പ്ര​തി​രോ​ധി​ക്ക​ണം എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ക​യുമാണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. കു​ട്ടി​ക​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന വി​വി​ധ അ​തി​ക്ര​മ​ങ്ങ​ളെ​പ്പ​റ്റി വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വു നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, എ​ക്സൈ​സ്, പോ​ലീ​സ്, വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ളജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ത്തി​വ​രു​ന്ന​ത്.