തേ​നി-​മ​ധു​ര ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ൽ ആ​ദ്യ ട്രെ​യി​ൻ ഓ​ടി
Friday, May 27, 2022 10:30 PM IST
അ​ടി​മാ​ലി: തേ​നി-​മ​ധു​ര ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ൽ ആ​ദ്യ ട്രെ​യി​ൻ ഓ​ടി. തേ​നി​യി​ൽ ട്രെ​യി​ൻ എ​ത്തി​യ​തോ​ടെ ഹൈ​റേ​ഞ്ച് നി​വാ​സി​ക​ളും പ്ര​തീ​ക്ഷ​യി​ലാ​ണ്.

പീ​രു​മേ​ട്, ഉ​ടു​ന്പ​ൻ​ചേ​ല, ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​ടു​ത്തു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യി തേ​നി മാ​റി. തേ​നി​യി​ൽ​നി​ന്ന് ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലേ​ക്കു​ള്ള 17 കി​ലോ​മീ​റ്റ​ർ പാ​ത​കൂ​ടി പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തോ​ടെ മു​ന്നാ​റി​ലേ​ക്കു​ള്ള യാ​ത്ര കു​ടു​ത​ൽ എ​ളു​പ്പ​മാ​കും.

12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് തേ​നി​യി​ൽ വീ​ണ്ടും ട്രെ​യി​ൻ എ​ത്തു​ന്ന​ത്. 1928ൽ ​ബ്രീ​ട്ടി​ഷു​കാ​ർ നി​ർ​മി​ച്ച റെ​യി​ൽ പാ​ത​യി​ലെ മീ​റ്റ​ർ ഗേ​ജ് മാ​റ്റി ബ്രോ​ഡ് ഗേ​ജാ​ക്കു​ന്ന​തി​നാ​യി 2010ലാ​ണ് മ​ധു​ര​യി​ൽ​നി​ന്ന് തേ​നി വ​ഴി ബോ​ഡി നാ​യ്ക്ക​ന്നൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ലൈ​നി​ലെ ന​വീ​ക​ര​ണ ജോ​ലി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

സ​മ​യ​ക്ര​മം

ആ​ദ്യ​ഘ​ട്ട​മാ​യി മ​ധു​ര​യി​ൽ​നി​ന്ന് രാ​വി​ലെ 8.30ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ 9.35ന് ​തേ​നി​യി​ലെ​ത്തും. ഈ ​ട്രെ​യി​ൻ വൈ​കു​ന്നേ​രം 6.15ന് ​തേ​നി​യി​ൽ​നി​ന്ന് മ​ധു​ര​യി​ലേ​ക്ക് തി​രി​ക്കും. 7.35ന് ​മ​ധു​ര​യി​ൽ എ​ത്തും. ചെ​ന്നൈ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഈ ​സ​മ​യ​ക്ര​മം. രാ​ത്രി 7.35ന് ​മ​ധു​ര​യി​ൽ എ​ത്തി​യാ​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ യാ​ത്ര തു​ട​രാം. മ​ധു​ര​യി​ൽ രാ​വി​ലെ ട്രെ​യി​ൻ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് തേ​നി​യി​ലും സു​ഗ​മ​മാ​യി എ​ത്താം.

450 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ധു​ര​യി​ൽ​നി​ന്ന് തേ​നി​വ​രെ​യു​ള്ള ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
മ​ധു​ര​യി​ൽ നി​ന്ന് ആ​ണ്ടി​പ്പെ​ട്ടി വ​രെ 56 കി​ലോ​മീ​റ്റ​ർ 2020 ഡി​സം​ബ​റി​ലും ആ​ണ്ടി​പ്പ​ട്ടി മു​ത​ൽ തേ​നി വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലും വേ​ഗ​പ​രി​ശോ​ധ​ന ന​ട​ത്തി യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മെ​ന്ന് ഉ​റ​പ്പാ​ക്കി​യി​രു​ന്നു.