ശൈ​ശ​വ​വി​വാ​ഹ നി​രോ​ധ​ന ബോ​ധ​വ​ത്ക​ര​ണം
Friday, May 27, 2022 10:30 PM IST
രാ​ജാ​ക്കാ​ട്: നെ​ടു​ങ്ക​ണ്ടം അ​ഡീ​ഷ​ണ​ൽ ഐ​സി​ഡി​എ​സ് സൈ​ക്കോ സോ​ഷ്യ​ൽ സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​ർ വി​ഭാ​വ​നം​ചെ​യ്ത അ​വ​ധി​ക്കാ​ല ക​ർ​മ​പ​ദ്ധ​തി​യാ​യ ’മാ​ധ​വി’​യു​ടെ ഭാ​ഗ​മാ​യു​ള്ള ശൈ​ശ​വ​വി​വാ​ഹ നി​രോ​ധ​ന നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ടു​ന്പ​ൻ​ചോ​ല പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി.
നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ടു​ക്കി ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ സ​മി​തി ഓ​ഫീ​സ​ർ എം.​ജി. ഗീ​ത, ഉ​ടു​ന്പ​ൻ​ചോ​ല സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജി. ​സോ​മ​നാ​ഥ​ൻ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.
സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മ​ഞ്ജു ജോ​ണ്‍, അ​ഞ്ചു ഫി​ലി​പ്പ്, ജൂ​ണ്‍​സി ജോ​ർ​ജ്, ജോ​സ്ന ജോ​യി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.