ഇടുക്കി: ആസാദി-കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, കിസാൻ സമ്മാൻ യോജന, ഉജ്ജ്വൽ യോജന, പോഷൻ അഭിയാൻ, മാതൃവന്ദന യോജന, സ്വച്ച് ഭാരത് മിഷൻ, ജൽജീവൻ മിഷൻ, സ്വാനിധി സ്കീം, വണ്‍ നേഷൻ വണ്‍ റേഷൻ കാർഡ്, ഗരീബ് കല്യാണ്‍ അന്നയോജന, ആയുഷ്മാൻ ഭാരത്, ജന ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, മുദ്രായോജന എന്നീ പദ്ധതികളുടെ ഗുണഭോക്താക്കൾ, ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുബാംഗങ്ങൾ, ജില്ലയിലെ പ്രമുഖ വ്യക്തികൾ എന്നിവരുമായി 31 ന് രാവിലെ 10ന് പ്രധാനമന്ത്രി ഓണ്‍ലൈനായി സംവദിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിക്കും.
കുടുംബയോഗം
ഞാറക്കാട്: റാത്തപ്പിള്ളിൽ കുടുംബയോഗം ഇന്ന് ഞാറക്കാട് സെന്റ് ജോസഫ്സ് പള്ളി ഹാളിൽ നടക്കും.
രാവിലെ 10ന് വിശുദ്ധ കുർബാന-റവ. ഡോ. സിജൻ ഉൗന്നുകല്ലിൽ, 11ന് നടക്കുന്ന പൊതുസമ്മേളനത്തിൽ അഡ്വ. കെ.ടി. തോമസ് കക്കുഴി അധ്യക്ഷത വഹിക്കും. തുടർന്ന് നവവൈദികർക്ക് സ്വീകരണം, അവാർഡ് ദാനം എന്നിവ നടക്കും.