സ​ര്‍​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വം മ​റ​ക്ക​രു​ത്: എം​സി​വൈ​എം
Wednesday, June 22, 2022 1:30 AM IST
കു​മ​ളി: ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള അ​തീ​വ ഗു​രു​ത​ര പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ ഭി​ന്ന​ത​ക​ള്‍ മ​റ​ന്ന് ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ല്‍​ക്കു​ക​യും സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് എം​സി​വൈ​എം മേ​ഖ​ലാ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​ര​ക്ഷി​ത വ​ന​ങ്ങ​ളോ​ടും ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ളോ​ടും ചേ​ര്‍​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി ഇ​ടു​ക്കി​യി​ലെ​യും വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന കേ​ര​ള​ത്തി​ന്റെ ഇ​ത​ര ജി​ല്ല​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വും ജീ​വ​നോ​പാ​ധി​ക​ളും അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും കു​മ​ളി സ​ഹ്യ​ജ്യോ​തി കോ​ള​ജി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ല​യി​രു​ത്തി.
വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളു​ടെ നി​ജ​സ്ഥി​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​യും സു​പ്രീം​കോ​ട​തി​യെ​യും ബോ​ധ്യ​പ്പെ​ടു​ത്തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ള്‍ കേ​ര​ള​സ​ര്‍​ക്കാ​ര്‍ ന​ട​ത്ത​ണം. കേ​ര​ള​ത്തി​ന്റെ അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ജ​ന​ങ്ങ​ളെ പ​രി​ഗ​ണി​ക്കാ​തെ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​ക​യും ന​യ​പ​രി​പാ​ടി​ക​ള്‍ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്ത മാ​റി​മാ​റി​വ​ന്ന സ​ര്‍​ക്കാ​രു​ക​ള്‍ ജ​ന​ങ്ങ​ളെ നി​സ​ഹാ​യ​രാ​ക്കി നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
തി​രു​വ​ല്ല അ​തി​രൂ​പ​ത എം​സി​വൈ​എം ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ് തൈ​പ്പ​റ​മ്പി​ല്‍, കു​മ​ളി മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ.​വ​ര്‍​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, മേ​ഖ​ല പ്ര​സി​ഡ​ന്റ് ഷി​ക്കു കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ലി​ജി​ന്‍ വ​ര്‍​ഗീ​സ്, എ​ബി​ന്‍ കോ​ര, മ​നു തോ​മ​സ്, ഷെ​റി​ന്‍ ഷാ​ജി, നി​തി​ന്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.