നി​ര​ത്തു​ക​ൾ കീ​ഴ​ട​ക്കി നാ​യ്ക്ക​ൾ
Thursday, June 23, 2022 10:27 PM IST
തൊ​ടു​പു​ഴ: നാ​യ്ക്ക​ളു​ടെ വം​ശ​വ​ർ​ധ​ന ത​ട​യാ​നാ​യി ന​ട​പ്പാ​ക്കി​യ അ​നി​മ​ൽ ബ​ർ​ത്ത് ക​ണ്‍​ട്രോ​ൾ (എ​ബി​സി) പ​ദ്ധ​തി നി​ല​ച്ച​തോ​ടെ നാ​ടെ​ങ്ങും തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചു. നി​ര​ത്തു​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളു​മെ​ല്ലാം തെ​രു​വു നാ​യ്ക്ക​ളു​ടെ പി​ടി​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം മു​രി​ക്കാ​ശേ​രി​യി​ൽ വീ​ട്ട​മ്മ പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തോ​ടെ​യാ​ണ് നാ​യ്ക്ക​ൾ പേ​ടി​സ്വ​പ്ന​മാ​യ​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും വ​ൻ ഭീ​ഷ​ണി​യാ​ണ് ഇ​വ ഉ​യ​ർ​ത്തു​ന്ന​ത്. ജി​ല്ല​യി​ൽ ഈ​മാ​സം മാ​ത്രം 171 പേ​ർ​ക്ക് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം മു​ണ്ട​ൻ​മു​ടി​യി​ലും നെ​ടു​ങ്ക​ണ്ട​ത്തു​മാ​യി 18 പേ​ർ​ക്കാ​ണ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​ത്.

നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​ക​ട്ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നും ചി​കി​ൽ​സ​യ്ക്കു​മാ​യി വ​ലി​യ തു​ക ചെ​ല​വി​ടേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്.

പു​ല​ർ​ച്ചെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്. നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തെ​ത്തു​ട​ർ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റും ഭ​യ​ത്തോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഇ​വ ഭീ​ഷ​ണി​യാ​ണ്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്കും നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ഏ​ൽ​ക്കു​ന്നു​ണ്ട്.

തെ​രു​വു​നാ​യ്ക്ക​ളു​ടെ വം​ശ​വ​ർ​ധ​ന നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ല​ഞ്ഞു​തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ ന​ട​പ​ടി​ക്കു വി​ധേ​യ​മാ​ക്കു​ന്ന പ​ദ്ധ​തി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ഉ​ൾ​പ്പെ​ടെ ന​ട​പ്പി​ലാ​ക്കി വ​ന്ന​ത്. പ​രി​ശീ​ല​നം ല​ഭി​ച്ച കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​റേ നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ച്ച് പു​റ​ത്തു വി​ട്ട​തി​നു​ശേ​ഷം പി​ന്നീ​ട് ഫ​ണ്ടി​ന്‍റെ അ​ഭാ​വം​മൂ​ലം പ​ദ്ധ​തി നി​ല​യ്ക്കു​ക​യാ​യി​രു​ന്നു.

ഈ ​വ​ർ​ഷം പ​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​ക്കാ​യി തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി നി​ല​ച്ച​തും അ​ല​ക്ഷ്യ​മാ​യ മാ​ലി​ന്യം ത​ള്ള​ലും ശാ​സ്ത്രീ​യ​മാ​യ അ​റ​വു​ശാ​ല​ക​ളു​ടെ അ​ഭാ​വ​വും നാ​യ്ക്ക​ളു​ടെ വം​ശ​വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

ജാ​ഗ്ര​താനി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

പേ​വി​ഷ​ബാ​ധ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. പേ​വി​ഷ​ബാ​ധ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യോ, മാ​ന്ത​ലോ, ന​ക്ക​ലോ മൂ​ലം മ​നു​ഷ്യ​ർ​ക്ക് രോ​ഗാ​ണു​ബാ​ധ ഉ​ണ്ടാ​കാം. പേ​വി​ഷ​ബാ​ധ​യു​ണ്ടാ​ക്കു​ന്ന രോ​ഗാ​ണു വൈ​റ​സാ​യ​തി​നാ​ൽ ഇ​ത് പ്ര​ധാ​ന​മാ​യും ത​ല​ച്ചോ​റി​നെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. പൂ​ച്ച, പ​ശു, ആ​ട് എ​ന്നി​വ​യി​ൽ നി​ന്നും രോ​ഗ​ബാ​ധ ഉ​ണ്ടാ​കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ത​ല​വേ​ദ​ന , ക്ഷീ​ണം, നേ​രി​യ പ​നി എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. തു​ട​ർ​ന്ന് വെ​ളി​ച്ചം, വാ​യു, വെ​ള്ളം എ​ന്നി​വ​യോ​ട് ഭ​യം അ​നു​ഭ​വ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ ഗ​തി​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ൻ ര​ണ്ട് മു​ത​ൽ മൂ​ന്ന് മാ​സം വ​രെ എ​ടു​ക്കും. ചി​ല​പ്പോ​ൾ ഇ​ത് ഒ​രാ​ഴ്ച മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ആ​കാം.

രോ​ഗ പ്ര​തി​രോ​ധം

നാ​യ, പൂ​ച്ച പോ​ലെ​യു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ക​യാ​ണ് രോ​ഗം ത​ട​യു​ന്ന​തി​നു​ള്ള പ്ര​ധാ​ന മാ​ർ​ഗം. നാ​യ്ക്ക​ൾ​ക്ക് ജ​നി​ച്ച​ശേ​ഷം ര​ണ്ടാം മാ​സം ആ​ദ്യ ഡോ​സും മൂ​ന്നാം മാ​സം ര​ണ്ടാം ഡോ​സും തു​ട​ർ​ന്ന് എ​ല്ലാ വ​ർ​ഷ​വും ബൂ​സ്റ്റ​ർ ഡോ​സ് വാ​ക്സി​നും ന​ൽ​ക​ണം. മൃ​ഗ​ങ്ങ​ളോ​ട് വ​ള​രെ ക​രു​ത​ലോ​ടെ ഇ​ട​പെ​ട​ണം. മൃ​ഗ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​ത്. മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം.

മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യോ, മാ​ന്ത​ലോ ഏ​റ്റാ​ൽ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 15 മി​നി​റ്റു നേ​രം ക​ഴു​ക​ണം. ഇ​ത് രോ​ഗാ​ണു​ബാ​ധ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. തു​ട​ർ​ന്ന് എ​ത്ര​യും വേ​ഗം ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പേ​വി​ഷ ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്ക​ണം.