മ​ല​ങ്ക​ര​യി​ൽ സോ​ളാ​ർ ബോ​ട്ട് സ​ർ​വീ​സി​നു പ​ദ്ധ​തി
Thursday, June 23, 2022 10:27 PM IST
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ന്‍റെ ജ​ന​റ​ൽ കൗ​ണ്‍​സി​ൽ യോ​ഗം മു​ട്ടം എം​വി​ഐ​പി​ഐ ബി​യി​ൽ ന​ട​ന്നു. മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ വെ​ള്ളം മ​ലി​ന​മാ​കാ​ത്ത സോ​ളാ​ർ ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കേ​ര​ള സ്റ്റേ​റ്റ് ഷി​പ്പിം​ഗ് ആ​ൻ​ഡ് ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളും കൂ​ടു​ത​ൽ ന​വീ​ക​രി​ക്കാ​ൻ നി​ർ​മി​തി കേ​ന്ദ്ര​ത്തോ​ടും എ​ൻ​ട്ര​ൻ​സ് പ്ലാ​സ ന​വീ​ക​രി​ച്ച് ഒ​രു മാ​സ​ത്തി​ന​കം ഹ​ബ്ബി​ന് കൈ​മാ​റാ​ൻ ഹാ​ബി​റ്റാ​റ്റി​നോ​ടും ആ​വ​ശ്യ​പ്പെ​ടും.

ടൂ​റി​സം ഹ​ബ്ബി​നോ​ട് അ​നു​ബ​ന്ധി​ച്ച് കു​ടി​ൽ കെ​ട്ടി താ​മ​സി​ക്കു​ന്ന ശേ​ഷി​ക്കു​ന്ന എ​ട്ടു കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​മാ​യി ആ​ലോ​ചി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

യോ​ഗ​ത്തി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, തൊ​ടു​പു​ഴ ത​ഹ​സി​ൽ​ദാ​ർ ജി. ​മോ​ഹ​ന കു​മാ​ര​ൻ നാ​യ​ർ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ന്ദു മ​ണി, മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ, എം​വി​ഐ​പി സു​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ ശ്രീ​ക​ല, എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി.​എ​ൻ. ര​ഞ്ജി​ത, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​തേ​ഷ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സൗ​മ്യ സാ​ജി​ബി​ൻ, അ​രു​ണ്‍ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.