ക​രി​ങ്കു​ന്നം എ​ൽ​പി സ്കൂ​ളി​ന് സ്കൂ​ൾ​വി​ക്കി പു​ര​സ്കാ​രം
Friday, June 24, 2022 10:38 PM IST
തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്കൂ​ളു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലാ​യ സ്കൂ​ൾ വി​ക്കി​യി​ൽ മി​ക​ച്ച പേ​ജു​ക​ൾ ത​യാ​റാ​ക്കി​യ​തി​നു​ള്ള ജി​ല്ലാ​ത​ല പു​ര​സ്കാ​ര​ത്തി​ന് ക​രി​ങ്കു​ന്നം ഗ​വ. എ​ൽ​പി സ്കൂ​ൾ അ​ർ​ഹ​മാ​യി. ജി​എ​ച്ച്എ​സ്എ​സ് കു​ട​യ​ത്തൂ​ർ, എം​എ​ഐ​എ​ച്ച്എ​സ് മു​രി​ക്ക​ടി എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ. 15000 സ്കൂ​ളു​ക​ളെ കോ​ർ​ത്തി​ണ​ക്കി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ വി​വ​ര​ശേ​ഖ​ര​മാ​യ സ്കൂ​ൾ വി​ക്കി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള കൈ​റ്റ് ആ​ണ് അ​വാ​ർ​ഡു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം 25,000, 15,000, 10,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം.
ജി​ല്ലാ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ പേ​ജു​ക​ൾ ഒ​രു​ക്കി​യ 10 വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും കൈ​റ്റ് പ്ര​ശം​സാ​പ​ത്രം ന​ൽ​കും. ജൂ​ലൈ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.