രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ണം
Friday, June 24, 2022 10:59 PM IST
പ്ര​തി​ഷേ​ധാ​ർ​ഹം: പി.​ജെ. ജോ​സ​ഫ്

തൊ​ടു​പു​ഴ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ൽ​പ്പ​റ്റ​യി​ലെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​ണ്ടാ​യ വീ​ഴ്ച മ​റ​ച്ചു​വ​യ്ക്കു​വാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു.

സി​പി​എം കു​ബു​ദ്ധി: എം. ​മോ​നി​ച്ച​ൻ
തൊ​ടു​പു​ഴ : ക​ൽ​പ്പ​റ്റ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ക്ര​മം സി​പി​എം കു​ബു​ദ്ധി മാ​ത്ര​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മോ​നി​ച്ച​ൻ. ന​രേ​ന്ദ്ര മോ​ദി ന​യി​ക്കു​ന്ന ബി​ജെ​പി​യു​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്രീ​ണി​പ്പി​ക്ക​ലാ​ണ് എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തി​ലൂ​ടെ കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യം. സ്വ​പ്ന സു​രേ​ഷ് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്നും ഇ​ഡി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ ന​ട​ത്തു​ന്ന ബി​ജെ​പി പ്രീ​ണ​നം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധ യോ​ഗം
തൊ​ടു​പു​ഴ: ന​രേ​ന്ദ്ര മോ​ദി​യെ പ്രീ​ണി​പ്പി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ എ​സ്എ​ഫ്ഐ ക്രി​മി​ന​ൽ സം​ഘ​ത്തെ വി​ട്ടു ഓ​ഫീ​സി​ൽ അ​തി​ക്ര​മം കാ​ണി​ച്ചാ​ൽ വി​ര​ളു​ന്ന നേ​താ​വ​ല്ല രാ​ഹു​ൽ ഗാ​ന്ധി​യെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ടു​പു​ഴ​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബി​ലി സാ​ഹി​ബ്, എ​ൻ.​ഐ. ബെ​ന്നി, എം.​എം. ദേ​വ​സ്യ, സെ​ബാ​സ്റ്റ്യ​ൻ കെ. ​ജോ​സ്, കെ.​ദീ​പ​ക്, കെ.​രാ​ജേ​ഷ്, വി.​ജി. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന: രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്ത എ​സ്എ​ഫ്ഐ ന​ട​പ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച മ​റ​ച്ചു​വ​യ്ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ആ​രോ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണി കു​ള​ന്പ​ള്ളി, ജോ​യി വെ​ട്ടി​ക്കു​ഴി, തോ​മ​സ് രാ​ജ​ൻ, മ​നോ​ജ് മു​ര​ളി, കെ.​ജെ. ബെ​ന്നി, ജോ​യി ആ​നി​ത്തോ​ട്ടം, സി​ജു ച​ക്കു​മ്മൂ​ട്ടി​ൽ, സി​ബി പാ​റ​പ്പ​യി, ജോ​യി പൊ​രു​ന്നോ​ലി, പ്ര​ശാ​ന്ത് രാ​ജു, എ.​എം. സ​ന്തോ​ഷ്, പി.​കെ. രാ​മ​കൃ​ഷ്ണ​ൻ, വി​നോ​യ് വെ​ണ്ണി​ക്കു​ളം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജ​നാ​ധി​പ​ത്യ വി​രു​ദ്ധം: ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി
തൊ​ടു​പു​ഴ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത എ​സ്എ​ഫ്ഐ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ൽ​ബ​ർ​ട്ട് ജോ​സ്. അ​ധി​കാ​ര​ത്തി​ന്‍റെ അ​ന്ധ​ത ബാ​ധി​ച്ച സി​പി​എം സം​സ്ഥാ​ന​ത്തി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.